Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസാരശേഷിയില്ലാത്ത യുവതിയെ മാനഭംഗപ്പെടുത്തി

ജയ്പൂര്‍: ബധിരയും മൂകയുമായ യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കി. രാജസ്ഥാനിലെ ഝുന്‍ജുനു ജില്ലയിലാണ് സംഭവം നടന്നത്. ഇതുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. രാത്രി യുവതി

വീട്ടില്‍ ഉറങ്ങിക്കിടക്കുന്ന സമയത്ത് അതിക്രമിച്ചു കയറിയ രണ്ട് യുവാക്കളാണ് ഇവരെ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ യുവതിയെ തട്ടിക്കൊണ്ടുപോവുകയും ആളൊഴിഞ്ഞ പ്രദേശത്തുവച്ച് പീഡിപ്പിച്ച് വഴിയരികില്‍ ഉപേക്ഷിക്കുകയുമായിരുന്നു.

യുവതിയെ കാണാതായതിനെത്തുടര്‍ന്ന് ഗ്രാമവാസികള്‍ തിരച്ചില്‍ നടത്തിയിരുന്നു. ഗ്രാമത്തില്‍ നിന്നും അകലെയൊരിടത്ത് അബോധാവസ്ഥയില്‍ ഉപേക്ഷിക്കപ്പെട്ടനിലയില്‍ ഇവരെ കണ്ടെത്തുകയായിരുന്നു.

യുവതിയെ വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കിയിട്ടുണ്ട്. നേരത്തേ പ്രതികള്‍ രണ്ടുപേരും ഇതേ ഗ്രാമത്തിലെ മറ്റൊരു സ്ത്രീയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടത്തിയിരുന്നു.

അവര്‍ ബഹളം വച്ചതിനെത്തുടര്‍ന്ന് വീട്ടിലുള്ളവരം അയല്‍വാസികളും ഉണര്‍ന്നപ്പോള്‍ പ്രതികള്‍ അവിടെ നിന്നും പിന്‍വാങ്ങുകയായിരുന്നു.

പിന്നീടാണ് ബധിരയായ യുവതിയെ തട്ടിക്കൊണ്ടുപോയത്. പ്രതികളില്‍ രണ്ടാമത്തെയാള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. കൂടുതല്‍നടപടികള്‍ എടുക്കാന്‍ യുവതിയുടെ വൈദ്യപരിശോധനാ റിപ്പോര്‍ട്ട് കിട്ടേണ്ടതുണ്ടെന്നും പൊലീസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+