ലണ്ടന്‍: ബ്രിട്ടനില്‍ അറസ്റ്റിലായ വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയാന്‍ പോള്‍ അസാഞ്ചിനു ജാമ്യം നിഷേധിച്ചു. ഈ മാസം 14 വരെ ഇദ്ദേഹത്തെ കസ്റ്റഡിയില്‍ വിട്ടു. സ്വീഡനില്‍ അസാഞ്ചിനെതിരെയുള്ള ലൈംഗികപീഡനക്കേസിലാണ് അസാഞ്ചിനെ അറസ്റ്റ് ചെയ്തത്. ഗൗരവമേറിയ കുറ്റങ്ങളാണ് അസാഞ്ചിനെതിരേ ചുമത്തിയിരിക്കുന്നത്.
വിക്കിലീക്‌സുമായി ബന്ധപ്പെട്ടതൊന്നും അസാഞ്ചിനെതിരേ ചുമത്തിയിട്ടില്ല. നടപടികള്‍ പൂര്‍ത്തിയാക്കി 14 ന് അസാഞ്ചിനെ സ്വീഡനു കൈമാറുമെന്നാണു സൂചന. നാലു കേസുകളാണു സ്വീഡനില്‍ അസാഞ്ചിനെതിരെയുള്ളത്.
അതേ സമയം അസാഞ്ചിന്റെ അറസ്റ്റ് വിക്കിലീക്‌സിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്നു വക്താവ് ക്രിസ്റ്റ്യന്‍ റാഫില്‍സണ്‍ വ്യക്തമാക്കി. കൂടുതല്‍ രേഖകള്‍ വെലിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.