ചട്ടമ്പിക്കോഴി അറസ്റ്റില്‍!

പ്രഭാതസവാരിയ്ക്കിറങ്ങിയ വിജയകുമാര്‍ എന്നയാളാണ് പൂവന്റെ വില്ലത്തരത്തിന് ഇരയായത്. തന്റെ മുന്നിലൂടെ പോയ വിജയകുമാറിന്റെ കാലില്‍ അസ്സലൊരു കൊത്താണ് പൂവന്‍ സമ്മാനിച്ചത്. പിന്നെയും കൊത്താനാഞ്ഞപ്പോള്‍ ഈ അമ്പതുകാരന്‍ ഓടിരക്ഷപ്പെടുകയായിരുന്നു. എന്നാല്‍ വിജയകുമാര്‍ ഒരു വക്കീലാണെന്ന കാര്യം കക്ഷിയ്ക്ക് അറിയില്ലായിരുന്നു.
ഡോക്ടറെ കണ്ട് കാലില്‍ മരുന്നുവെച്ചതിന് ശേഷം വിജയകുമാര്‍ നേരെ പൊലീസ് സേറ്റേഷനിലെത്തി 'അക്രമിയ്ക്കെതിരെ' കയ്യോടെ പരാതി കൊടുത്തു. ഇതേ പൂവന്‍ മുമ്പും തന്നെ ആക്രമിയ്ക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും അന്ന് താന്‍ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും വിജയകുമാര്‍ നല്‍കിയ പരാതിയിലുണ്ടായിരുന്നു.
പരാതി ലഭിച്ചയുടന്‍ എസ്‌ഐയും സംഘവും സ്ഥലത്തെത്തി പൂവനെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് കോഴിയുടെ ഉടമസ്ഥയായ കമലയ്‌ക്കെതിരെ ഐപിഎസി 289 വകുപ്പ് പ്രകാരം പൊലീസ് കേസെടുക്കുകയും ചെയ്തു. വളര്‍ത്തുമൃഗങ്ങള്‍ അന്യരെ ഉപദ്രവിച്ചാല്‍ അതിന് ഉത്തരവാദികളായവര്‍ക്കെതിരെയാണ് ഈ വകുപ്പ് പ്രകാരം കേസെടുക്കുന്നത്.
സ്റ്റേഷനിലെത്തിയ പൂവന്‍ അനുസരണക്കേടൊന്നും കാണിയ്ക്കാതെയാണ് നിന്നതത്രേ. പൊലീസുകാര്‍ അവന് ഭക്ഷണവും കൊടുത്തു. ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനെ മുന്നില്‍ ഹാജരാക്കിയ പൂവനെ തിരിച്ചെടുക്കാന്‍ ഉടമസ്ഥയായ കമലയ്ക്ക് 250 രൂപ പിഴയടയ്‌ക്കേണ്ടതായും വന്നു. മേലില്‍ പൂവനെയും മറ്റു കോഴികളെയും നിരത്തില്‍ വിടരുതെന്ന മുന്നറിയിപ്പും കമലയ്ക്ക് പൊലീസ് നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications