നിയമനത്തട്ടിപ്പ്: പ്രതി ബാംഗ്ലൂരില്‍ ജീവനൊടുക്കി

കൊട്ടാരക്കര കോട്ടാത്തല കണ്ണങ്കര പുത്തന്‍വീട്ടില്‍ പരേതനായ റിട്ട. സര്‍വേയര്‍ പുഷ്‌കരാക്ഷന്‍ പിളളയുടെ മകനാണ് ഗോപകുമാര്‍. പരേതയായ വിജയകുമാരിയമ്മയാണ് മാതാവ്. മായ ഏക സഹോദരിയാണ്.
നാലുദിവസം പഴക്കമുള്ള ജഡം പൂര്‍ണമായും അഴുകിയിട്ടുണ്ട്. കീശയിലുണ്ടായിരുന്ന സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ഡെബിറ്റ് കാര്‍ഡാണു തിരിച്ചറിയാന്‍ സഹായിച്ചത്. ഗോപകുമാറിന്റെ ദേഹത്തുനിന്നു കണ്ടെടുത്ത മൊബൈല്‍ ഫോണില്‍ സിം കാര്‍ഡും മെമ്മറി കാര്‍ഡും ഇല്ലായിരുന്നുവെന്നതു പൊലീസില്‍ സംശയം ജനിപ്പിച്ചിട്ടുണ്ട്.
മൃതദേഹം ഗോപകുമാറിന്റേത് തന്നെയാണെന്ന് സ്ഥിരീകരിയ്ക്കാന്‍ കേരളത്തില്‍ നിന്ന് ബന്ധുക്കളോട് എത്തിച്ചേരാന്‍ കര്‍ണാടക പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഗോപകുമാറിന്റെ ജനുവരി ഒന്‍പതിനു നടത്താന്‍ നിശ്ചയിച്ചിരുന്ന വിവാഹം നിയമനത്തട്ടിപ്പു പുറത്തുവന്നതോടെ മുടങ്ങിയിരുന്നു.
വെളളിയാഴ്ച ഉച്ചയോടെ, വെള്ളം കെട്ടിക്കിടക്കുന്ന ചെറിയ തടാകത്തില്‍ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് മൃതദേഹം വിക്‌ടോറിയ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റുകയായിരുന്നു. മൃതദേഹത്തില്‍ നിന്ന് ലഭിച്ച ഫോണ്‍ നമ്പറുകളില്‍ ബംഗളൂരു പൊലീസ് ശനിയാഴ്ച ബന്ധപ്പെട്ടപ്പോഴാണ് മരിച്ചത് ഗോപകുമാറാണെന്ന് സൂചന ലഭിച്ചത്.
നിയമന തട്ടിപ്പ് പുറത്തുവന്നതിനെ തുടര്‍ന്ന് ഡിസംബര്‍ മൂന്ന് മുതല്‍ ഗോപകുമാറിനെ കുറിച്ച് വിവരം ഉണ്ടായിരുന്നില്ല. വ്യാജ രേഖ ഉപയോഗിച്ചാണ് ഇയാള്‍ റവന്യൂ വകുപ്പില്‍ ജോലി തരപ്പെടുത്തിയത്. വയനാട് മാനന്തവാടി റീസര്‍വേ ഓഫിസില്‍ എല്‍.ഡി ക്ലര്‍ക്കായി ജോലി ചെയ്യുകയായിരുന്നു.
ജനുവരി ഒമ്പതിന് കരുനാഗപ്പള്ളി തഴവ സ്വദേശിനിയുമായി വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നു. ഇതിനിടെയാണ് വയനാട് ജോലിതട്ടിപ്പുവിവരം പുറത്തായത്. ഇതോടെ വിവാഹം മുടങ്ങി. ബിരുദധാരിയായ ഗോപകുമാര്‍ ആറരലക്ഷത്തോളം രൂപ നല്‍കിയാണ് സര്‍ക്കാര്‍ ജോലി തരപ്പെടുത്തിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.












Click it and Unblock the Notifications