മാനഭംഗപ്പെടുത്തിയത് കമന്റടി ചോദ്യം ചെയ്തതിന്
ദില്ലി: വടക്കുപടിഞ്ഞാറന്‍ ദില്ലിയിലെ സുല്‍ത്താന്‍പുരിയില്‍ 18കാരിയെ ഒരു സംഘം തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തിയത് കമന്റടി ചോദ്യം ചെയ്തതിന്. ഇതുമായി ബന്ധപ്പെട്ട് നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
ഫാക്ടറി ജീവനക്കാരിയായ അമ്മയെ വീട്ടിലേയ്ക്ക് കൊണ്ടുവരാന്‍ പോകുന്നതിനിടെ, ശനിയാഴ്ച രാത്രി പത്തുമണിയോടെയാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്.
സമീപത്തെ ബസ്‌സ്‌റ്റോപ്പില്‍ നിര്‍ത്തിയിട്ട കാറിലുണ്ടായിരുന്നവര്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കാറിലിട്ട് മാനഭംഗപ്പെടുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
യുവാക്കളുടെ അശ്ലീല സംഭാഷണത്തോട് പെണ്‍കുട്ടി പ്രതികരിച്ചതിന് പകരം വീട്ടാനായിരുന്നുവത്രേ മാനഭംഗം. കമന്റടിച്ചതില്‍ പ്രതിഷേധിച്ച് പെണ്‍കുട്ടി കാറിന്റെ ചില്ല് എറിഞ്ഞുടച്ചു. തുടര്‍ന്ന് കാറിലുണ്ടായിരുന്നവര്‍ പെണ്‍കുട്ടിയെ ബലം പ്രയോഗിച്ച് കാറില്‍ കയറ്റുകയായിരുന്നു.
സംഭവം ശ്രദ്ധയില്‍പ്പെട്ട വഴിയാത്രികനാണ് വിവരം പോലീസിലറിയിച്ചത്. കാര്‍ കണ്ടെത്തിയ പോലീസ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി. ഇവരെ പിന്നീട് വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി.
പ്രതികള്‍ക്കെതിരെ കേസെടുത്തതായി പോലീസ് പറഞ്ഞു. അറസ്റ്റിലായ നാലുപേരില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. ഇയാള്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തു. രാമ, ചന്ദര്‍പാല്‍, മനീഷ് എന്നിവരാണ് പിടിയിലായ മറ്റു മൂന്നുപേര്‍.
കേസില്‍ ദില്ലി പൊലീസ് മാതൃകാപരമായ രീതിയിലാണ് പ്രവര്‍ത്തിച്ചത്. രാത്രി പത്തരയോടെയാണ് യുവതി മാനഭംഗത്തിനിരയായത്. നേരം പുലരുമ്പോഴേക്കും സംഭവത്തിലെ നാലുപ്രതികളും പോലീസ് പിടിയിലായിക്കഴിഞ്ഞിരുന്നു.
എഴുന്നൂറോളം പോലീസുകാര്‍ വിവിധ ദിശകളിലായി തിരച്ചില്‍ നടത്തുകയായിരുന്നു. ഇതിനിടെ പെണ്‍കുട്ടിയുടെ ഫോണിലേക്ക് അമ്മ വിളിച്ചപ്പോള്‍ ഇപ്പോള്‍ തിരിച്ചെത്തുമെന്നാണ് പറഞ്ഞത്. തന്നെ ഭീഷണിപ്പെടുത്തിഇങ്ങനെ പറയിപ്പിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പിന്നീട് പോലീസിനോട് പറഞ്ഞു.
പെണ്‍കുട്ടിയുടെ ഫോണിലേക്ക് പോലീസ് തുടര്‍ച്ചയായി വിളിക്കുകയും സന്ദേശമയയ്ക്കുകയും ചെയ്തുകൊണ്ടിരുന്നു. പെണ്‍കുട്ടി ഏതു സ്ഥലത്താണുള്ളതെന്ന് കണ്ടെത്താനായിരുന്നു ഇത്. പുലര്‍ച്ചെ അഞ്ചുമണിയോടെ സംഭവവുമായി ബന്ധപ്പെട്ട നാലുപേരും പിടിയിലായി.












Click it and Unblock the Notifications