യാചകനെ ജനങ്ങള്‍ ഗ്രാമത്തലവനാക്കി
ലഖ്‌നൊ: രാഷ്ട്രീയക്കാരുടെ കാപട്യങ്ങള്‍ ജനങ്ങള്‍ക്ക് മടുത്തുതുടങ്ങിയിട്ട് നാളേറെയായി. മറ്റു വഴികളില്ലാത്തതിനാല്‍ ഇവര്‍ ഓരോ തിരഞ്ഞെടുപ്പിലും ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടികളെ അധികാരത്തിലെത്തിക്കുന്നു. പിന്നീട് അവര്‍ നടത്തുന്ന അഴിമതിയും ദുര്‍ഭരണവും സഹിക്കുന്നു.
എന്നാല്‍ ഉത്തര്‍പ്രദേശിലെ ബദാവനിലെ സഹവര്‍ഷാ ഗ്രാമത്തിലെ ജനങ്ങള്‍ പറയുന്നത് തങ്ങളെ ഇനിയീ പരിപാടിയ്ക്ക് കിട്ടില്ലെന്നാണ്. രാഷ്ട്രീയക്കാരുടെ ദുര്‍ഭരണത്തെവെല്ലുവിളിച്ചുകൊണ്ട് ഇവര്‍ ഒരു യാചകനെ ഗ്രാമത്തലവനായി തിരഞ്ഞെടുത്തിരിക്കുകയാണ്.
മൊത്തം എട്ട് സ്ഥാനാര്‍ത്ഥികളായിരുന്നു മത്സര രംഗത്ത് ഉണ്ടായിരുന്നത്. എന്തായാലും ജനരോഷം കാരണം ജയിച്ചു കയറിയത് നാരായണ്‍ നാത് എന്ന എഴുപതുകാരനും! ഇദ്ദേഹം കഴിഞ്ഞ 40 വര്‍ഷമായി ഭിക്ഷയെടുത്താണ് ജീവിതം മുന്നോട്ടു കൊണ്ടുപോവുന്നത്.
ഗ്രാമീണര്‍ തന്നില്‍ പ്രതീക്ഷയര്‍പ്പിക്കുമെന്ന് ഒരിക്കലും കരുതിയില്ല എന്നാണ് നാത് പറയുന്നത്. നവംബറില്‍ തെരഞ്ഞെടുപ്പില്‍ ജയിച്ചിട്ടും നാല് മക്കളും 14 കൊച്ചുമക്കളും ഉള്ള നാത് ഇപ്പോഴും ഭിക്ഷാടനം നടത്തിയാണ് ജീവിക്കുന്നത്!
എന്നാല്‍, ഗ്രാമത്തിന്റെ ഭരണകാര്യങ്ങളില്‍ നാതിന് നല്ല പ്രതീക്ഷയുണ്ട്. താന്‍ ഭിക്ഷയെടുത്ത് ജീവിക്കുമെന്നും സര്‍ക്കാരിന്റെ എല്ലാ പൈസയും വികസനത്തിനായി ചെലവഴിക്കും എന്നുമാണ് ഇദ്ദേഹത്തിന്റെ തീരുമാനം.
ഗ്രാമത്തിലെ സ്ത്രീകള്‍ക്ക് ടോയ്‌ലറ്റ് സൌകര്യം ഒരുക്കുകയാണ് ആദ്യ ലക്ഷ്യമെന്നും ഇദ്ദേഹം പറയുന്നു.












Click it and Unblock the Notifications