സിഐ ഓഫീസില്‍ യുവതിയുടെ ആത്മഹത്യാശ്രമം
എഴുകോണ്‍: 11 മാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞുകൊന്ന് ആത്മഹത്യയ്ക്കു ശ്രമിച്ച യുവതി പൊലീസ് സര്‍ക്കിള്‍ ഓഫിസിന്റെ രണ്ടാം നിലയില്‍ നിന്നു ചാടി ആത്മഹത്യയ്ക്കു ശ്രമിച്ചു.
തെളിവെടുപ്പിനുശേഷം സര്‍ക്കിള്‍ ഓഫിസിനു പുറത്തെ പൊലീസ് വലയം ഭേദിച്ചാണ് ഇടയ്ക്കിടം പേരൂര്‍ സ്വദേശിനി കെ. ഇന്ദിര (26) എഴുകോണ്‍ മാര്‍ക്കറ്റിലേക്കുള്ള കോണ്‍ക്രീറ്റ് റോഡിലേക്കു ചാടിയത്. പൊലീസ് എത്തിപ്പിടിച്ചെങ്കിലും താഴേക്കു വീണ ഇന്ദിരയുടെ മുഖം പാടെ തകര്‍ന്നു.
ശസ്ത്രക്രിയയ്ക്കായി ഇന്ദിരയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
നേരത്തെ മാനസികാസ്വാസ്ഥത ഉണ്ടായിരുന്ന ഇന്ദിര ഡിസംബര്‍ 12ന് ഞായര്‍ രാത്രി എട്ടിനായിരുന്നു ഏക മകനായ സരിനെ കിണറ്റിലിട്ടത്. തുടര്‍ന്നു വീടിനുള്ളില്‍ തൂങ്ങിമരിക്കാന്‍ ശ്രമിക്കുന്നതിനിടെ സന്തോഷിന്റെ പിതാവും മറ്റും ചേര്‍ന്നു രക്ഷപ്പെടുത്തുകയായിരുന്നു.
വീണ്ടും കിണറ്റില്‍ ചാടുന്നതിനു ശ്രമിച്ച ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു ജില്ലാ ആശുപത്രിയിലെ മാനസിക ചികില്‍സാ കേന്ദ്രത്തിലെ സെല്ലിലാക്കി.
ബുധനാഴ്ച ഉച്ചയോടെ ഡിസ്ചാര്‍ജ് ചെയ്ത് എഴുകോണ്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ റക്‌സ് ബോബി അര്‍വിനാണു തെളിവെടുപ്പ് നടപടിക്കായി സിഐ ഓഫിസില്‍ എത്തിച്ചത്.
ഓഫിസില്‍ നിന്നു പുറത്തേക്കു വനിത കോണ്‍സ്റ്റബിള്‍മാരുടെ സാന്നിധ്യത്തിലാണു മാറ്റിയത്. സരിന്‍ ജനിച്ചപ്പോള്‍ത്തന്നെ കൊല്ലാന്‍ ശ്രമിച്ചതിനു പൊലീസ് ഇന്ദിരയെ ചോദ്യം ചെയ്തിരുന്നു. ഇവര്‍ നേരത്തെയും നാലു തവണ ആത്മഹത്യക്കു ശ്രമിച്ചിരുന്നതായി പൊലീസ് പറഞ്ഞു.












Click it and Unblock the Notifications