ശബരിമലയില്‍ കുട്ടിയെ തട്ടിയെടുക്കാന്‍ ശ്രമം
ശബരിമല: തീര്‍ത്ഥാടക ബാഹുല്യം മുതലെടുത്ത് ശബരിമലയിലെ ശരണവഴിയില്‍ കുട്ടിയെ തട്ടിയെടുക്കാന്‍ ശ്രമം. സന്നിധാനത്തേക്ക് പോവുകയായിരുന്ന ചേര്‍ത്തല പട്ടണക്കാട് കുറുപ്പശേരിയില്‍ പ്രസാദിന്റെ മകനായ നാലു വയസ്സുകാരന്‍ ആരോമലിനെയാണ് തട്ടിയെടുക്കാന്‍ ശ്രമം നടന്നത്.
പ്രസാദിന്റെ അമ്മ സുമതിയും ബന്ധു പ്രകാശനും ആരോമലിന് ഒപ്പമുണ്ടായിരുന്നു. പതിനൊന്നരയോടെ ഇവര്‍ക്ക് പിന്നിലുണ്ടായിരുന്ന മൂന്നംഗസംഘം കുട്ടിയെ തട്ടിയെടുത്ത് ഓടിപ്പോവുകയായിരുന്നു. ബന്ധുക്കള്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് പൊലീസ് എല്ലായിടത്തേക്കും സന്ദര്‍ശം കൈമാറി.
തുടര്‍ന്ന് പത്ത് മിനിറ്റിന് ശേഷം ശരണപാതയിലെ പാറമടയ്ക്കു സമീപത്തു നിന്ന് കുട്ടിയെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. സ്ഥലത്ത് പട്രോളിങ്ങിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ കുട്ടിയെ സന്നിധാനം സ്‌റ്റേഷനില്‍ എത്തിച്ചു.
സ്വാമിമാരുടെ വേഷത്തിലെത്തിയ മൂന്നു പേരാണ് കുട്ടിയെ തട്ടിയെടുത്തത്. ഇവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications