Get Updates
Get notified of breaking news, exclusive insights, and must-see stories!

ലീഡര്‍ക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി

Rich tributes paid to Karunakaran
കെ കരുണാകരന്റെ മൃതദേഹവും വഹിച്ചു കൊണ്ടുള്ള വിലാപയാത്ര തൃശൂരിലേക്ക് പുറപ്പെട്ടു. തിരുവനന്തപുരത്തെ വസതിയായ കല്യാണിയിലേയും ഇന്ദിരാഭവനിലേയും ഡര്‍ബാര്‍ ഹാളിലേയും പൊതുദര്‍ശനത്തിന് ശേഷമാണ് കെ.കരുണാകരന്റെ ഭൗതിക ദേഹം വിലാപയാത്രയായി ദേശീയപാതവഴിഅദ്ദേഹത്തിന്റെ രാഷ്ട്രീയ തട്ടകമായ തൃശ്ശൂരിലേക്ക് കൊണ്ടുപോയത്.

അന്ത്യയാത്രയ്ക്കിടയില്‍ കൊല്ലം കന്റോണ്‍മെന്റ് മൈതാനി,ആലപ്പുഴ ടൗണ്‍ഹാള്‍, എറണാകുളം,വൈറ്റില എന്നിവിടങ്ങളില്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കും ആദരാഞ്ജലി അര്‍പ്പിക്കുന്നതിനുള്ള സൗകര്യമൊരുക്കും.

ഒരിയ്ക്കല്‍ കൂടി ദര്‍ബാര്‍ ഹാളില്‍
കെ. കരുണാകരന്റെ ഭൗതികശരീരം പൊതു ദര്‍ശനത്തിനായി സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ കൊണ്ടുവന്നു. കെപിസിസി ആസ്ഥാനം ഇന്ദിരാഭവനിലെ പൊതുദര്‍ശനത്തിനു ശേഷം വിലാപയാത്രയായാണു മൃതദേഹം ദര്‍ബാര്‍ ഹാളിലെത്തിച്ചത്.

പത്തരയോടെ ദര്‍ബാര്‍ ഹാളില്‍ കൊണ്ടുവരുമെന്ന് പറഞ്ഞിരുന്നുവെങ്കിലും വിലാപയാത്ര എത്തിയപ്പോള്‍ പന്ത്രണ്ടരയായി. ഇന്ദിരാഭവനിലെ പൊതുദര്‍ശനം വൈകിയ സാഹചര്യത്തിലാണിത്. ഇന്ദിരാഭവനില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

രാഷ്ട്രീയ നേതാവിനപ്പുറം കരുണാകരനിലുള്ളിലെ ഭരണാധികാരിയുടെ നാഡിമിടിപ്പുകള്‍ തൊട്ടറിഞ്ഞയിടമാണ് ദര്‍ബാര്‍ ഹാള്‍. അവിടേക്കാണ് ലീഡര്‍ അവസാനമായി എത്തുന്നത്.
സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ എല്ലാ വിഭാഗം ജനങ്ങളും തങ്ങളുടെ പ്രിയ ലീഡറെ കാണാന്‍ ഇവിടേക്ക് ഒഴുകിയെത്തുകയാണ്. മന്ത്രിമാരും പ്രമുഖ രാഷ്ട്രീയ-സാംസ്കാരിക പ്രവര്‍ത്തകരും ദര്‍ബാര്‍ ഹാളിലെത്തി

നിയമസഭ സ്പീക്കര്‍ കെ. രാധാകൃഷ്ണന്‍, മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍, കേന്ദ്രമന്ത്രിമാരായ എ.കെ. ആന്‍റണി, വയലാര്‍ രവി, മുല്ലപ്പള്ളി രാമചന്ദ്രന്‍, സംസ്ഥാന മന്ത്രിമാര്‍, സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, കെപിസിസി പ്രസിഡന്‍റ് രമേശ് ചെന്നിത്തല എന്നിവര്‍ ദര്‍ബാര്‍ ഹാളിലെത്തിയിട്ടുണ്ട്.

ഉച്ച വരെയുള്ള പൊതുദര്‍ശനത്തിനു ശേഷം മൃതദേഹം റോഡ് മാര്‍ഗം തൃശൂരിലേക്കു കൊണ്ടു പോകും. യാത്രയ്ക്കിടെ പലയിടങ്ങളിലും ജനങ്ങള്‍ കരുണാകരന് അന്തിമോപചാരം അര്‍പ്പിക്കും.

സോണിയ ആദരാഞ്ജലി അര്‍പ്പിച്ചു
തിരുവനന്തപുരം: കെ കരുണാകരന് കെപിസിസി അധ്യക്ഷ സോണിയാ ഗാന്ധി ആദരാഞ്ജലി അര്‍പ്പിച്ചു. കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിലെത്തിയാണ് സോണിയ അന്തിമോപചാരം അര്‍പ്പിച്ചത്.

കേന്ദ്രമന്ത്രിമാരായ പി.ചിദംബരം, വയലാര്‍ രവി എന്നിവരും സോണിയാ ഗാന്ധിയോടൊപ്പം ഇന്ദിരാ ഭവനിലെത്തി. കരുണാകരനു ആദരാഞ്ജലി അര്‍പ്പിച്ച ശേഷം സോണിയാ കോണ്‍ഗ്രസ് നേതാക്കളെ കണ്ടു. ഇന്ദിരാ ഭവനില്‍ അല്‍പം സമയം ചെലവഴിച്ചതിന് ശേഷം സോണിയയും സംഘവും അവിടെ നിന്നും മടങ്ങി.

അനന്തപുരിയുടെ അന്ത്യാഞ്ജലി
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തില്‍ ലീഡറുടെ ഉയര്‍ച്ചതാഴ്ചകള്‍ക്ക് സാക്ഷ്യം വഹിച്ച വീഥിയിലൂടെ കരുണാകരന്‍ തന്റെ അവസാനയാത്ര ആരംഭിയ്ക്കുന്നു. അനന്തപുരയില്‍ നിന്നും സ്വന്തം തട്ടകമായ തൃശൂരിലേക്കുള്ള അന്ത്യയാത്രയില്‍ ലീഡറെ അവസാനമായി ഒരു നോക്കുകാണാനായി കേരളം നിറ കണ്ണുകളോടെ കാത്തുനില്‍ക്കുകയാണ്.

വ്യാഴാഴ്ച രാത്രി അനന്തപുരി ആശുപത്രിയില്‍ നിന്നു തലസ്ഥാനത്തെ വസതിയായ കല്യാണിയില്‍ കൊണ്ടുവന്ന ഭൗതികദേഹം കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനില്‍ പൊതുദര്‍ശനത്തിനായി വച്ചിരിയ്ക്കുകയാണ്. ദേശീയ രാഷ്ട്രീയത്തിലെ കിങ് മേക്കര്‍ക്ക് അന്ത്യാഞ്ജലിയര്‍പ്പിയ്ക്കാനായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി മുതല്‍ക്കുള്ള ദേശീയ നേതാക്കള്‍ ഇവിടെയെത്തും.

10.30ന് അവിടെനിന്ന് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി ഡര്‍ബാര്‍ ഹാളിലേക്ക് മാറ്റും. ഒരു മണിയോടെ വിലാപയാത്രയായി ദേശീയപാതയിലൂടെ തുറന്ന വാഹനത്തില്‍ വിലാപയാത്രയായി തൃശൂരിലേക്കു കൊണ്ടുപോകും.

അവിടെ ടൗണ്‍ഹാളിലും ഡിസിസി ഓഫീസിലും പൊതുദര്‍ശനത്തിന് വയ്ക്കുന്ന ഭൗതികശരീരം ശനിയാഴ്ച മകന്റെ വസതിയായ പൂങ്കുന്നത്തെ മുരളീമന്ദിരത്തില്‍ പ്രിയപത്‌നി കല്യാണിക്കുട്ടിഅമ്മയുടെ സ്മൃതികുടീരത്തിന് സമീപം സംസ്‌കരിക്കും. അതിവിശിഷ്ട വ്യക്തികള്‍ എത്തിച്ചേരുന്നതു കൂടി കണക്കിലെടുത്തായിരിക്കും സംസ്‌കാരസമയം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+