വീട് കേന്ദ്രീകരിച്ച് അനാശാസ്യം: 4പേര്‍ പിടിയില്‍
പാലാ: വീട് കേന്ദ്രീകരിച്ച് അനാശാസ്യം നടത്തിയതിന് രണ്ട് ഓട്ടോറിക്ഷാ ഡ്രൈവര്‍മാരും കോട്ടയം സ്വദേശിനികളായ രണ്ടു യുവതികളും അറസ്റ്റിലായി.
പുലിയന്നൂരിനുസമീപം തെക്കുംമുറിയിലെ ഒരു വീട് കേന്ദ്രീകരിച്ചായിരുന്നു ഇവര്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിവന്നത്.
രതീഷ് (30), സുചിത് (22), ശ്രീജ (23), മിനി (30) എന്നിവരെയാണ് പാലാ സി.ഐ. ആര്‍. ജയചന്ദ്രന്‍പിള്ളയുടെ നേതൃത്വത്തിലെത്തിയ സംഘം അറസ്റ്റ് ചെയ്തത്. സംഘത്തിലെ ഒരാള്‍ റെയ്ഡിനിടെ ഓടി രക്ഷപ്പെട്ടു.
ഓട്ടോറിക്ഷാ ഡ്രൈവര്‍മാരായ രതീഷ് ഒരുമാസം മുമ്പാണ് മിനിയുമായി മൊബൈല്‍ ബന്ധം സ്ഥാപിച്ചത്. തുടര്‍ന്ന് സുഹൃത്തായ സുചിത്തിനെയും കൂട്ടി മിനിയെയും ശ്രീജയെയും ഇവിടേയ്ക്കു ക്ഷണിക്കുകയായിരുന്നുവത്രേ.
വീട് തരമാവാതിരുന്ന ഇവര്‍് സുഹൃത്തായ 18 വയസുകാരന്റെ വീട്ടില്‍ താമസിക്കാന്‍ സൗകര്യമുണ്ടാക്കി. മാതാപിതാക്കള്‍ വീട്ടിലില്ലാത്ത സമയത്താണ് 18കാരന്‍ സുഹൃത്തുക്കള്‍ക്ക് ഈ സൗകര്യമൊരുക്കിയത്.
രാവിലെ മുതല്‍ ഇവിടെ രണ്ട് ഓട്ടോറിക്ഷയില്‍ സ്ത്രീകള്‍ കയറിപ്പോകുന്നത് കണ്ട് സംശയം തോന്നിയ നാട്ടുകാര്‍ വീട് വളഞ്ഞശേഷം പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
ഈ സമയം വീട്ടുടമയുടെ മകനായ 18കാരന്‍ രക്ഷപ്പെട്ടു. അറസ്റ്റിലായ ഇവരില്‍നിന്നു രണ്ടായിരം രൂപയും അഞ്ച് മൊബൈല്‍ ഫോണുകളും രണ്ട് ഓട്ടോറിക്ഷകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.












Click it and Unblock the Notifications