വിവാഹം: ഗഡ്കരിക്കായി പണമിറക്കിയത് യെഡിയൂരപ്പ?
ദില്ലി: ബിജെപി അധ്യക്ഷനായ നിതിന്‍ ഗഡ്കരിയുടെ മകന്റെ വിവാഹം അത്യാര്‍ഭാടമാക്കാന്‍ പണം ഇറക്കിയത് കര്‍ണായക മുഖ്യമന്ത്രി ബിഎസ് യഡിയൂരപ്പയാണെന്ന് ആരോപണം.
'സുഖഭോഗങ്ങള്‍ ഉപേക്ഷിക്കും' എന്ന് പ്രഖ്യാപനവുമായി പദവി ഏറ്റെടുത്ത ഗഡ്കരി തന്റെ മകന്റെ ആര്‍ഭാട വിവാഹത്തിന് പൊടിച്ച പണം കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെഡിയൂരപ്പയുടേതെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ബി.കെ ഹരിപ്രസാദാണ് ആരോപിച്ചിരിക്കുന്നത്.
നാഗ്പൂരില്‍ നടന്ന വിവാഹഘോഷത്തിന്റെ സ്‌പോണ്‍സര്‍ യെഡിിയൂരപ്പയാണെന്നാണ് ഹരിപ്രസാദിന്റെ ആരോപണം.
അഴിമതിയും സ്വജനപക്ഷപാതവും കര്‍ണാടകയുടെ ഭാഗമായി കഴിഞ്ഞിരിക്കുന്നു. ധാര്‍മികതലത്തില്‍ ഗഡ്കരിയുടെ നടപടി ശരിയല്ല. യെഡിയൂരപ്പയുടെ നിയമവിരുദ്ധ ഇടപാടുകളില്‍ നിന്നു ലഭിച്ച പണമാണ് ഗഡ്കരി തന്റെ മകന്റെ രാജകീയ വിവാഹത്തിനു വിനിയോഗിച്ചത്- ഹരിപ്രസാദ് പറഞ്ഞു.
നാഗ്പുരിലെ രാജ്‌വാഡ പാലസ് എന്ന പഞ്ചനക്ഷത്ര ഹോട്ടലിലായിരുന്നു ഗഡ്കരിയുടെ മകന്റെ വിവാഹം. വിവാഹ ക്ഷണക്കത്ത് അച്ചടിക്കാന്‍ മാത്രം ഒരുകോടി രൂപയാണ് ഗഡ്കരി ചിലവാക്കിയത്.
ക്ഷണക്കത്ത് ഒരുക്കാന്‍ ഇത്രയധികം പൈസ ധൂര്‍ത്തടിക്കുമ്പോള്‍ മറ്റുള്ള കാര്യങ്ങള്‍ക്കായി ചെലവിട്ട പൈസയുടെ കാര്യം ഊഹിക്കാനേയുള്ളു. റിസപ്ഷനില്‍ പങ്കെടുക്കാനുള്ള അതിഥികള്‍ക്കെത്താന്‍ ചാര്‍ട്ടര്‍ ചെയ്തത വിമാനങ്ങള്‍. വിവിഐപികള്‍ക്ക് സത്കാര വേദിയിലെത്താന്‍ ഹെലികോപ്റ്റര്‍ വേറെയും. ഇങ്ങനെയൊക്കെയായിരുന്നു ഗഡ്കരി തന്റെ മകന്റെ വിവാഹം നടത്തിയത്.












Click it and Unblock the Notifications