മെലിയല്‍ രോഗം: മോഡല്‍ ഇസബെല്ല വിടചൊല്ലി

തടികൂടുമെന്ന ഭയം കാരണ പലപ്പോഴും ഇസബെല്ല ഭക്ഷണം ഉപേക്ഷിക്കുകയായിരുന്നു. ഒടുവില്‍ ക്രമാതീതമായി ശരീരം മെലിയുന്ന രോഗത്തിന് ഇവര്‍ അടിമപ്പെട്ടു.
അഞ്ചടി നാലിഞ്ച് ഉയരമുണ്ടായിരുന്ന ഇസബെല്ലയുടെ ശരീരഭാരം വെറും 31കിലോഗ്രാം മാത്രമായിരുന്നു. ഇരപത്തിയെട്ടാം വയസ്സിലാണ് ഇവരുടെ മരണം സംഭവിച്ചിരിക്കുന്നത്.
അനൊറെക്‌സിയ നെര്‍വോസ എന്ന മാനസികരോഗമാണിത്. 13ാം വയസുമുതല്‍ ഇസബെല്ല ഈ മാനസികരോഗത്തിനടിമയായിരുന്നു.
അനൊറെക്‌സിയയ്‌ക്കെതിരേയുള്ള പ്രചാരണ പരിപാടികളിലൂടെയാണ് പിന്നീട് ഇസബെല്ല പ്രസിദ്ധയാകുന്നത്.
ഇറ്റാലിയന്‍ ഫോട്ടോഗ്രാഫറായ ഒലിവീറിയോ ടോസ്‌കാണി 2007ല്‍ ഇസബെല്ലയെ മോഡലാക്കി അനൊറെക്‌സിയയ്‌ക്കെതിരേ പ്രചാരണം നടത്തിയിരുന്നു.
എല്ലുകള്‍ മാത്രമായ ഇസബെല്ല നഗ്‌നയായാണ് ഈ പരസ്യചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. എല്ലുന്തിയ ഇസബെല്ലയുടെ ചിത്രം ഞെട്ടലോടെയാണ് ലോകം കണ്ടത്.
തടികൂടുമെന്ന അമിതഭയം മൂലം ഭക്ഷണം ഉപേക്ഷിക്കുന്നവര്‍ക്കാണ് മെലിയല്‍ രോഗം പിടിപെടുന്നത്. കടുത്ത മാനസികപ്രശ്‌നങ്ങള്‍ക്കും പോഷകാഹാരക്കുറവു മൂലമുള്ള ശാരീരിക പ്രശ്‌നങ്ങള്‍ക്കും വിധേയരാകുന്ന ഇത്തരക്കാര്‍ക്ക് ചെറുപ്രായത്തിലേ മരണം വരെ സംഭവിക്കാം.
വിഷാദം ബാധിച്ച് ഏകാന്തജീവിതത്തിലേക്ക് ഉള്‍വലിയുന്ന ഇത്തരക്കാര്‍ക്ക് ഏറെ പണിപ്പെട്ടാലേ സാധാരണ നിലയിലേക്കു മടങ്ങാനാകൂ. ഈയൊരവസ്ഥയിലെത്തിയപ്പോഴാണ് ഇസബെല്ല അതിനെതിരെ പ്രചാരണം തുടങ്ങിയത്.
ദി ലിറ്റില്‍ ഗേള്‍ ഹൂ ഡിഡിന്റ് വാന്‍ഡ് ടു ഗെറ്റ് ഫാറ്റ് എന്ന പേരില്‍ ഇസബെല്ല 2008ല്‍ ആത്മകഥ പ്രസിദ്ധീകരിച്ചിരുന്നു.
ഇസബെല്ലയുടെ മരണവാര്‍ത്ത വ്യാഴാഴ്ചയാണ് യൂറോപ്യന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടത്. എന്നാല്‍ നവംബര്‍ 17നായിരുന്നു മരണം എന്ന് അവരുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.












Click it and Unblock the Notifications