പാക് ഹിന്ദുക്കള്‍ ഇന്ത്യയിലേയ്ക്ക് കുടിയേറുന്നു
ഇസ്‌ലാമാബാദ്: പാകിസ്താനില്‍ നിന്നും 100ലേറെ ഹിന്ദുകുടുംബങ്ങള്‍ ഇന്ത്യയിലേക്ക് കുടിയേറാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ബലൂചിസ്ഥാന്‍ പ്രവിശ്യയിലുള്ള ഹിന്ദുക്കളാണ് കുടിയേറ്റത്തിന് ഒരുങ്ങുന്നത്.
ന്യൂനപക്ഷ ഹിന്ദുസമുദായാംഗങ്ങളെ മോചനദ്രവ്യത്തിനുവേണ്ടി തട്ടിക്കൊണ്ടുപോകുന്നതും കൊലപാതകങ്ങളും വര്‍ധിച്ചതിനെത്തുടര്‍ന്നാണ് ഇവര്‍ കൂട്ടത്തോടെ ഇന്ത്യയില്‍ രാഷ്ട്രീയാഭയം തേടുന്നത്.
2010ല്‍ പ്രവിശ്യയില്‍ തട്ടിക്കൊണ്ടുപോകപ്പെട്ട 291 പേരില്‍ ഭൂരിഭാഗവും ഹിന്ദുസമുദായാംഗങ്ങളായിരുന്നെന്ന് 'ദ എക്‌സ്പ്രസ് െ്രെടബ്യൂണ്‍' പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
അഞ്ച് ഹിന്ദുകുടുംബങ്ങള്‍ നേരത്തേ ഇന്ത്യയില്‍ അഭയം നേടിയിരുന്നു. പ്രവിശ്യാതലസ്ഥാനമായ ക്വെറ്റയില്‍ തട്ടിക്കൊണ്ടുപോയ എട്ടു പേരില്‍ നാലു പേരും ഹിന്ദുക്കളാണ്. ഇവിടെനിന്ന് ഇന്ത്യയിലേക്കോ പാകിസ്താന്റെ മറ്റു ഭാഗങ്ങളിലേക്കോ മാറാനാണ് ഭൂരിഭാഗംപേരും അഗ്രഹിക്കുന്നതെന്ന് ഇവിടെനിന്നുള്ള ഒരു 33കാരന്‍ പത്രത്തോട്പറഞ്ഞു.
നസീറാബാദ് ജില്ലയില്‍നിന്ന് 14 ഹിന്ദുക്കളെ 2010ല്‍ തട്ടിക്കൊണ്ടുപോയിരുന്നു. അടുത്തിടെയുണ്ടായ സംഭവങ്ങള്‍ തങ്ങളെ ഞെട്ടിച്ചതായാണ് പ്രവിശ്യാ ന്യൂനപക്ഷകാര്യ മന്ത്രി ബസന്ത് ലാല്‍ ഗുല്‍ഷന്‍ അഭിപ്രായപ്പെട്ടത്.
മൂന്നു വര്‍ഷത്തിനിടെ 41 ഹിന്ദുക്കളെ തട്ടിക്കൊണ്ടുപോയി, നാലു പേരെ വധിച്ചു. കൂടുതല്‍ പേരും മോചനദ്രവ്യം നല്കി ബന്ധുക്കളെ മോചിപ്പിക്കുകയാണ് പതിവ്.
തുകയാരും പരസ്യപ്പെടുത്താറുമില്ല. ഹിന്ദുക്കളുടെ ആത്മീയനേതാവായ ലുഖ്മി ചന്ദ് ഗുരുജിയെ തട്ടിക്കൊണ്ടുപോയത് ഞെട്ടലുണ്ടാക്കിയിരുന്നു. ഇദ്ദേഹമടക്കം പലരെക്കുറിച്ചും ഒരു വിവരവുമില്ല.












Click it and Unblock the Notifications