പൊതുയോഗം:സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി

പൊതുജന താല്‍പര്യാര്‍ഥ്‌വും കേരളത്തിലെ റോഡുകളുടെ സ്ഥിതി നേരില്‍ അറിയാവുന്നതുകൊണ്ടുമാണ് അപ്പീല്‍ തള്ളുന്നതെന്ന് കോടതി അറിയിച്ചു. സര്‍ക്കാരിന്റെ കൈകള്‍ക്ക് വിധി കൂടുതല്‍ ശക്തിപകരുമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ ഇ.കെ ജയിന്‍, എച്ച്.എ ദത്തു എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ഈ നിര്‍ണ്ണായക വിധി പുറപ്പെടുവിച്ചത്.
പൊതുനിരത്തുകളില്‍ വാഹനഗതാഗതം തടസ്സപ്പെടുത്തി യോഗം ചേരുന്നതിനെ നിരോധിച്ച ഹൈക്കോടതി വിധി ജനങ്ങളുടെ ഭരണഘടനാപരമായ അവകാശത്തിന്റെ ലംഘനമാണെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ വാദം.
കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളും മതസംഘടനകളും പൊതുനിരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി യോഗം നടത്താറുണ്ട്. ഇത് നിരോധിക്കുന്നത് അപ്രയോഗികമാണ്. കൂടാതെ പൗരന്മാരുടെ ഭരണഘടനാപരമായ അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും സര്‍ക്കാരിനു വേണ്ടി ഹാജരായ അഡ്വക്കേറ്റ് സോളി സോറാബ്ജി വാദിച്ചു.
വിധി പറയുന്നതിനിടെ, കേരളത്തിലെ റോഡുകളുടെ അവസ്ഥ തനിക്ക് നേരിട്ടറിയാമെന്ന് ജസ്റ്റിസ് എച്ച്എല്‍ ദത്തു പരാമര്‍ശിച്ചു.
ഹൈക്കോടതി വിധിയെ സിപിഎമ്മും കോണ്‍ഗ്രസും ബിജെപിയും എതിര്‍ത്തിരുന്നു. ഹൈക്കോടതി വിധിയെ രൂക്ഷമായി വിമര്‍ശിച്ച സിപിഎം നേതാവ് എംവി ജയരാജനെതിരെ ഹൈക്കോടതി സ്വമേധയാ കോടതിയലക്ഷ്യക്കേസും എടുത്തിരുന്നു.












Click it and Unblock the Notifications