കോടതിക്ക് അടിയന്തരാവസ്ഥയുടെ പ്രേതബാധ:എംവി ജയരാജന്‍

ഭരണകൂടങ്ങളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ പ്രതികരിക്കാനുള്ള ജനങ്ങളുടെ അവകാശമാണ് കോടതികള്‍ നിരോധിച്ചത്. വിധി ദൗര്‍ഭാഗ്യകരമാണ്. രാഷ്ട്രീയ പാര്‍ട്ടികളുടെ മാത്രമല്ല വിവിധ മതസംഘടനകളുടെ ആഘോഷങ്ങള്‍ക്കും വിധി തടസ്സം സൃഷ്ടിക്കും.
ആഗോളവത്കരണത്തിന്റെ അനന്തരഫലം കോടതികളെയും ബാധിച്ചിരിക്കുന്നുവെന്നാണ് ഇത്തരം വിധികള്‍ സൂചിപ്പിക്കുന്നത്. നാവടക്കു, പണിയെടുക്കൂ എന്ന ഇന്ദിരാ ഗാന്ധിയുടെ അടിയന്തരാവസ്ഥ കാലത്തെ നയമാണ് കോടതികളും തുടരുന്നതെന്നും ജയരാജന്‍ ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖത്തിനിടെ പറഞ്ഞു.
പൊതുയോഗം നിരോധിച്ച ഹൈക്കോടതി വിധിക്കെതിരെ ജയരാജന്‍ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ ഹൈക്കോടതി സ്വമേധയാ കോടതിയലക്ഷ്യക്കേസെടുത്തിരുന്നു. ഈ കേസ് നടന്നുവരികയാണിപ്പോള്‍.












Click it and Unblock the Notifications