മുട്ടന്‍ വില: മലയാളിയുടെ മുട്ടയടി മുട്ടും

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. ഉത്തരേന്ത്യയിലെ കൊടു ശൈത്യത്തെ തുടര്‍ന്ന് മുട്ട ഉത്പാദനം ഇടിഞ്ഞതും ഡിമാന്റ് ഏറിയതാണ് നാമക്കല്‍ മുട്ടയ്ക്ക് വിലയേറാന്‍ ഇടയാക്കിയത്.
നാമക്കല്‍ ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന നാഷണല്‍ എഗ് കോര്‍ഡിനേഷന്‍ സമിതിയാണ് മുട്ടയൊന്നിന് 20 പൈസ ഒറ്റയടിയ്ക്ക് കൂട്ടാന്‍ തീരുമാനിച്ചത്. നാമക്കല്ലില്‍ ഇതുവരെയുണ്ടായ പരമാവധി മുട്ടവില 2.88 രൂപയാണ്.
മുട്ട വിലയിലുണ്ടായ വര്‍ദ്ധന ഏറ്റവുമധികം ബാധിയ്ക്കുന്നത് മലയാളിയെയായിരിക്കും. പ്രതിദിനം മൂന്ന് കോടിയോളം മുട്ടയാണ് ഇവിടെ ഉത്പാദിപ്പിയ്ക്കപ്പെടുന്നത്. ഇതില്‍ നാല്‍പത് ശതമാനം കേരള വിപണയിലേക്കാണ് എത്തുന്നത്. 20 ശതമാനം ഉത്തരേന്ത്യയിലേക്കും 10 ശതമാനം കയറ്റുമതിയും ചെയ്യുന്നു. ബാക്കിയുള്ള 30 ശതമാനം മാത്രമാണ് തമിഴ്‌നാട്ടില്‍ ഉപയോഗിക്കുന്നത്. തമിഴ്‌നാട്ടിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള പോഷകഭക്ഷണ പദ്ധതിയനുസരിച്ച് ദിവസേന 70 ലക്ഷം മുട്ടയോളം വിനിയോഗിക്കപ്പെടുന്നുണ്ട്.
ഉത്തരേന്ത്യയിലെ അതിശൈത്യം ഫെബ്രുവരി വരെ നീണ്ടുനില്‍ക്കുമെന്നതിനാല്‍ മുട്ടവില ഉടനെയൊന്നും കുറയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications