കാമുകനെ കൊന്ന് സെപ്റ്റിക് ടാങ്കില്‍ താഴ്ത്തി
ദില്ലി: മുപ്പത്തിയഞ്ചുവയസ്സുള്ള ദില്ലി സ്വദേശിനി തന്റെ കൂടെ താമസിച്ചിരുന്ന കാമുകനെ കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കില്‍ താഴ്ത്തി.
ഒക്ടോബര്‍ അഞ്ചിന് നടന്ന കൊലപാതക കഥ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. രണ്ട് തവണ വിവാഹ മോചനം നടത്തിയ ഷെഹ്‌നാസ് (35) ആണ് തന്നെക്കാള്‍ ആറ് വയസ്സിന് ഇളയ കാമുകന്‍ രാകേഷ് ഗുപ്തയെ കൊന്ന് ടാങ്കില്‍ താഴ്ത്തിയത്.
ഇവര്‍ ഒരുമിച്ചായിരുന്നു താമസം. മൂന്ന് മക്കളുടെ അമ്മയാണ് ഷെഹ്‌നാസ്. ഇവര്‍ക്ക് മറ്റൊരാളുമായി ഉള്ള ബന്ധത്തെ ചോദ്യം ചെയ്തതാണ് രാകേഷിന്റെ കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സൂചന.
രോഹിണിയിലെ സെക്ടര്‍ 26 ല്‍ ഉള്ള ഒരു സെപ്റ്റിക് ടാങ്കില്‍ നിന്ന് വെള്ളിയാഴ്ചയാണ് െ്രെകംബ്രാഞ്ച് രാകേഷിന്റെ മൃതദേഹം കണ്ടെടുത്തത്.
കൊലപാതകം നടന്ന രാത്രിയില്‍ രാകേഷുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഷെഹ്‌നാസ് അയാളെ സ്റ്റമ്പ് ഉപയോഗിച്ച് തലയ്ക്ക് അടിച്ചാണ് കൊലപ്പെടുത്തിയത്. അടുത്ത മുറിയില്‍ മക്കള്‍ ഉറങ്ങുന്ന സമയത്തായിരുന്നു കൊലപാതകം.
മൃതദേഹം മറവ് ചെയ്യുന്നതിന് ഇവര്‍ സഹോദരന്‍മാരുടെ സഹായം തേടി എന്നാണ് അധികൃതര്‍ കരുതുന്നത്.
മറവു ചെയ്യുന്നതിന് മുമ്പ് ഒരുദിവസത്തോളം മൃതദേഹം കൊലപാതകം നടന്ന മുറിയില്‍ സൂക്ഷിച്ചിരുന്നു എന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്.












Click it and Unblock the Notifications