അശ്വതിയെ മറ്റുപലരും പീഡിപ്പിച്ചതായി സൂചന
കായംകുളം: അമ്മയുടെ കാമുകന്‍ കഴുത്തു ഞെരിച്ചു കൊന്ന അശ്വതിയെ മറ്റുപലരും പീഡിപ്പിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍. കറ്റാനം നാമ്പുകുളങ്ങര കളരിക്കല്‍ വടക്കതില്‍ ആശാഭവനില്‍ വിജയമ്മയുടെ മകള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനി അശ്വതി ഡിസംബര്‍ 25 നാണു കൊല്ലപ്പെട്ടത്.
അമ്മയുടെ കാമുകനായ ശിവപ്രസാദ് കൊല ചെയ്തതു താന്‍തന്നെയാണെന്നും പെണ്‍കുട്ടിയെ പലപ്പോഴും പീഡിപ്പിച്ചിരുന്നതായും പോലീസിനു മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഇയാള്‍ക്ക് പുറമെ മറ്റുപലരും അശ്വതിയെ പീഡിപ്പിച്ചതായാണ് ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ വന്നിരിയ്ക്കുന്നത്. ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പോലീസ് തയാറായിട്ടില്ല.
പ്രതിയെ ചോദ്യം ചെയ്തതിന്റെയും തെളിവെടുപ്പ് നടത്തിയതിന്റെയും വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ കൊലപാതക ദിവസം അശ്വതിയെ പീഡിപ്പിച്ചിരുന്നില്ലെന്നും ഇയാള്‍ മൊഴി നല്‍കിയിരുന്നു.
രാസപരിശോധനാ ഫലം ലഭ്യമായാല്‍ മാത്രമേ ഇതിനു കൂടുതല്‍ വ്യക്തത കൈവരികയുള്ളു. കഴിഞ്ഞ ദിവസം തെളിവെടുപ്പിനായി കായംകുളം പോലീസിനു കൈമാറിയ ഇയാളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.












Click it and Unblock the Notifications