Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാഹത്തട്ടിപ്പ്: ചെങ്ങന്നൂര്‍ സ്വദേശിനി പിടിയില്‍

ആലപ്പുഴ: വിവാഹത്തട്ടിപ്പ് നടത്തി പുരുഷന്മാരെ കബളിപ്പിച്ച യുവതി പൊലീസ് പിടിയിലായി. ചടയമംഗലം സ്വദേശിനി ശാലിനി(26)യാണ് പിടിയിലായത്.

പത്രത്തില്‍ വിവാഹപരസ്യം നല്‍കുന്ന പുരുഷന്മാരെ കബളിപ്പിച്ച് സ്വത്തും പണവും തട്ടിയെടുക്കലാണ് ശാലിനിയുടെ രീതി. ആദ്യബന്ധത്തില്‍ ശാലാനിയ്ക്ക് അഞ്ചുവയസ്സുള്ള മകനുണ്ട്.

ആദ്യഭാര്യയുള്ള ബന്ധം അവസാനിപ്പിച്ച് പുനര്‍വിവാഹത്തിനായി പത്രത്തില്‍ പരസ്യം നല്‍കിയ പത്തനംതിട്ട സ്വദേശി പ്രമോദാണ് (48) ശാലിനിയുടെ ഏറ്റവും പുതിയ ഇര.

ഒരു ദിവസം ഭാര്യയെയും അഞ്ച് പവന്റെ സ്വര്‍ണാഭരണങ്ങളും മൂന്നുലക്ഷം രൂപയും കാണാതായതിനെ തുടര്‍ന്ന് പ്രമോദ് പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് ശാലിനിയുടെ വിവാഹത്തട്ടിപ്പ് പുറത്തറിഞ്ഞത്.

ആദ്യഭാര്യയില്‍ നിന്ന് വിവാഹമോചനം ലഭിക്കുമെന്ന് ഉറപ്പായപ്പോഴാണ് താന്‍ പത്രപ്പരസ്യം നല്‍കിയതെന്ന് പ്രമോദ് പറയുന്നു. 2010 മേയ് മാസമാണെത്രെ പരസ്യം നല്‍കിയത്. ഇതുകണ്ടാണ് ശാലിനി പ്രമോദുമായി ഫോണില്‍ ബന്ധപ്പെടുന്നത്.

തിരുവനന്തപുരം മണ്ണന്തല സ്വദേശിയാണെന്നും മാതാപിതാക്കളും ഭര്‍ത്താവും അപകടത്തില്‍ മരിച്ചതാണെന്നും പറഞ്ഞു. മാത്രമല്ല ഒരു പൊതുമേഖലാ ബാങ്കിന്റെ പത്തനംതിട്ട ശാഖയില്‍ മാനേജരാണെന്നും ഇവര്‍ പ്രമോദിനെ പറഞ്ഞുവിശ്വസിപ്പിച്ചു.

താന്‍ സമ്പന്നയാണെന്നും തന്റെ സ്വത്തുവകകളില്‍ ബന്ധുക്കള്‍ക്കു നോട്ടമുള്ളതിനാല്‍ പുനര്‍വിവാഹത്തിന് അവര്‍ സമ്മതിക്കില്ലെന്നും പ്രമോദിനെ വിശ്വസിപ്പിച്ചശേഷം ശാലിനിയുടെ ബന്ധുക്കളൊന്നും കൂടാതെ എറണാകുളത്തെ ഒരു ക്ഷേത്രത്തില്‍ ഇരുവരും വിവാഹിതരാവുകയായിരുന്നു. തുടര്‍ന്ന് ഇരുവരുമൊന്നിച്ച് ചെങ്ങന്നൂരിലെ വാടകവീട്ടില്‍ താമസിക്കുന്നതിനിടെയാണ് കയ്യില്‍ കിട്ടിയതുമായി ശാലിനി മുങ്ങിയത്.

മറ്റൊരു പുരുഷനെ പത്രപരസ്യം കണ്ട് വിളിച്ച് തെറ്റിദ്ധരിപ്പിച്ചശേഷമാണ് പ്രമോദിന്റെ വീട്ടില്‍ നിന്നും ശാലിനി മുങ്ങിയത്. ഇതുവരെ നിയമപരമായി വിവാഹം ചെയ്യാത്ത ശാലിനിക്ക് ചടയമംഗലത്തുള്ള ഒരു യുവാവുമായുണ്ടായ ബന്ധത്തിലുള്ളതാണ് ഇപ്പോള്‍ കൂടെയുള്ള അഞ്ചുവയസുകാരനെന്നാണ് പൊലീസിന് ലഭിച്ച വിവരം.

പ്രമോദിന്റെ വീട്ടില്‍ നിന്നും മുങ്ങിയ ശാലിനി ആലത്തൂരിലെത്തി മകനോടൊപ്പം വാടകവീടെടുത്ത് താമസിക്കുകയായിരുന്നു. ഇവിടെനിന്നാണ് ഇവര്‍ പിടിയിലായത്.

അഞ്ചോളം പുരുഷന്മാരെ ശാലിനി ഇതുവരെ തട്ടിപ്പിന് ഇരകളാക്കിയിട്ടുണ്ടെന്നാണ് വിവരം. ഇവരില്‍ പ്രമോദ് മാത്രമാണ് പരാതി നല്‍കിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+