ഭാര്യയെ തല്ലിയ നയതന്ത്രജ്ഞന്‍ കുരുക്കില്‍
ലണ്ടന്‍: ഭാര്യയെ മര്‍ദിച്ചെന്ന ആരോപണത്തെത്തുടര്‍ന്നു ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ സ്‌കോട്‌ലന്‍ഡ്‌യാഡ് ചോദ്യംചെയ്തു.
ഇന്ത്യന്‍ ഹൈക്കമ്മിഷനിലെ സാമ്പത്തികവിഭാഗം തലവന്‍ അനില്‍ വര്‍മയെയാണ് ഭാര്യയെ തല്ലിയതിന്റെ പേരില്‍ സ്‌കോട്‌ലന്‍ഡ്‌യാഡ് ചോദ്യംചെയ്തശേഷം വിട്ടയച്ചത്.
നയതന്ത്രപ്രതിനിധിയെന്ന പരിരക്ഷയുള്ളതിനാലാണു വര്‍മയ്‌ക്കെതിരേ കേസെടുക്കാതിരുന്നത്. ഡിസംബര്‍ 11 നാണ് വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് അനില്‍ വര്‍മ ഭാര്യയെ മര്‍ദിച്ചത്.
ഇദ്ദേഹത്തിന്റെ വസതിയില്‍നിന്ന് ഭാര്യയുടെ നിലവിളി കേട്ടതായി അയല്‍വാസികളാണ് പോലീസിനെ അറിയിച്ചത്. ബ്രിട്ടീഷ് വിദേശകാര്യവകുപ്പ് പ്രശ്‌നത്തില്‍ ഇടപെടണമെന്നു സ്‌കോട്‌ലന്‍ഡ്‌യാര്‍ഡ് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.
പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഭാര്യക്കും ഭര്‍ത്താവിനുമിടയിലുള്ള പ്രശ്‌നം രമ്യമായി പരിഹരിക്കപ്പെടുമെന്നാണു പ്രതീക്ഷയെന്നും ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ വക്താവ് പറഞ്ഞു.
ബ്രിട്ടനിലെ നിയമങ്ങള്‍ ലംഘിക്കാന്‍ അനുവദിക്കില്ലെന്നും നയതന്ത്ര ഉദ്യോഗസ്ഥന്‍ ചെയ്ത അപരാധത്തെക്കുറിച്ച് അദ്ദേഹത്തിന്റെ കുടുംബത്തെ ബോധ്യപ്പെടുത്തിയതായും ഉചിതമായ നടപടി സ്വീകരിക്കുമെന്നും ബ്രിട്ടീഷ് വിദേശകാര്യ വക്താവ് പറഞ്ഞു.
പ്രശ്‌നം ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും പരിശോധിച്ചുവരികയാണെന്നും ഇതു വ്യക്തിപരമായ കാര്യമാണെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
നയതന്ത്രബന്ധങ്ങള്‍ സുഗമമാക്കാനായി വിദേശ നയതന്ത്രജ്ഞര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമെതിരേ ആതിഥേയരാജ്യം വ്യവഹാര നടപടികള്‍ സ്വീകരിക്കാന്‍ പാടില്ലെന്നാണ് 1961ലെ വിയന്ന കണ്‍വന്‍ഷന്റെ തീരുമാനം. ഇതനുസരിച്ചാണു പ്രശ്‌നങ്ങളില്‍ അകപ്പെടുന്ന നയതന്ത്രജ്ഞര്‍ കേസുകളില്‍നിന്നു രക്ഷപ്പെടുന്നത്.












Click it and Unblock the Notifications