Get Updates
Get notified of breaking news, exclusive insights, and must-see stories!

സംഝോത സ്‌ഫോടനം: വിവരം നല്‍കിയാല്‍ 10ലക്ഷം

ദില്ലി: സംഝോത എക്‌സ്പ്രസ് സ്‌ഫോടനത്തിലെ പ്രതികളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) പത്തു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.

സന്ദീപ് ഡാങ്കെ, രാമചന്ദ്ര കല്‍സംഗ്ര എന്നിവരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്കാണ് പ്രതിഫലം ലഭിക്കുക. സ്‌ഫോടനത്തില്‍ പങ്കുണ്ടെന്ന് കുറ്റസമ്മതം നടത്തിയ സ്വാമി അസിമാനന്ദ് ഇവരുടെ പേരുകള്‍ എന്‍ഐഎയോടു വെളിപ്പെടുത്തിയിരുന്നു.

2007 ഫെബ്രുവരി 18നു ദില്ലി-ലാഹോര്‍ സംഝോത എക്‌സ്പ്രസിന്റെ രണ്ടു ബോഗികളില്‍ പാനിപ്പത്തിനു സമീപം ദിവാനയില്‍ ഉണ്ടായ സ്‌ഫോടനങ്ങളില്‍ 68 പേരാണ് കൊല്ലപ്പെട്ടത്.

ഹിന്ദുക്കള്‍ അജ്മീര്‍ ദര്‍ഗ സന്ദര്‍ശിക്കുന്നതു തടയുകയായിരുന്നു 2007ല്‍ നടത്തിയ സ്‌ഫോടനത്തിന്റെ ലക്ഷ്യമെന്നും ഭൂരിപക്ഷ, ന്യൂനപക്ഷ മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ അടങ്ങിയ സംഘമാണു സ്‌ഫോടനം നടത്തിയതെന്നും സ്വാമി അസീമാനന്ദ വ്യക്തമാക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+