ശ്രീനിജനെതിരേ കേസ് നിലനില്‍ക്കില്ലെന്ന്

സര്‍ക്കാരുമായി ബന്ധമുള്ള പൊതുപ്രവര്‍ത്തകന്‍ എന്ന നിര്‍വചനത്തിന്റെ പരിധിയില്‍ വരാത്തതിനാലാണിത്.
ശ്രീനിജിന്‍ പൊതു പ്രവര്‍ത്തകന്റെ നിര്‍വചനത്തില്‍ വരില്ലെന്നാണു വിജിലന്‍സ് ലീഗല്‍ അഡ്വൈസര്‍ ആര്‍.എസ്. ജ്യോതി വിജിലന്‍സ് ഡയറക്ടര്‍ കെ.പി. സോമരാജനു നല്‍കിയ നിയമോപദേശം. നിയമോപദേശം സംബന്ധിച്ച പ്രാഥമിക റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ കെ.പി. സോമരാജന് ലഭിച്ചു.
ശ്രീനിജന്റെ അനധികൃത സ്വത്തിനെപ്പറ്റി വിജിലന്‍സ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മട്ടാഞ്ചേരി സ്വദേശി ഷമീര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്ന് മുഖ്യമന്ത്രി ഇത് ഫയലാക്കി ആഭ്യന്തരവകുപ്പിന് കൈമാറി. വിജിലന്‍സ് ഡയറക്ടര്‍ക്ക് ആഭ്യന്തരവകുപ്പ് കൈമാറിയ ഫയല്‍ നിയമോപദേശത്തിനായി നല്‍കിയിരുന്നു.
നിയമോപദേശം മറികടന്നുകൊണ്ട് വിജിലന്‍സ് അന്വേഷണം നടത്തിയാല്‍ കോടതിയില്‍ ചോദ്യം ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്. അതുകൊണ്ടാണ് വിജിലന്‍സ് അന്വേഷണത്തിന് സാധുതയില്ലെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുള്ളതെന്ന് അറിയുന്നു.
മുഖ്യമന്ത്രി നേരിട്ട് താത്പര്യം കാണിച്ച വിജിലന്‍സ് അന്വേഷണം സംബന്ധിച്ച ഫയലിന്റെ തുടര്‍നടപടികള്‍ ആഭ്യന്തരവകുപ്പിലെ ചിലര്‍ വൈകിക്കുന്നതായി ആക്ഷേപം ഉയര്‍ന്നിരുന്നു.
ഇതിനിടയിലാണ് വിജിലന്‍സ് അന്വേഷണത്തിന് സാധുതയില്ലെന്ന പ്രാഥമിക റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയിട്ടുള്ളത്. മൂന്ന് ദിവസത്തിനകം നിയമോപദേശം സംബന്ധിച്ച പൂര്‍ണമായ റിപ്പോര്‍ട്ട് നല്‍കിയേക്കും.












Click it and Unblock the Notifications