മകരജ്യോതി കാത്ത് ഭക്തലക്ഷങ്ങള്‍

മകരജ്യോതി ദര്‍ശനത്തിനായി ഭക്തലക്ഷങ്ങളാണ് മലകയറി കാത്തിരിക്കുന്നത്. പ്രകൃതി ദക്ഷിണായനത്തില്‍ നിന്ന് ഉത്തരായനത്തിലേക്ക് സംക്രമണം ആരംഭിക്കുന്ന മുഹൂര്‍ത്തമായ വൈകിട്ട് 6.44നു ക്ഷേത്രത്തില്‍ മകരസംക്രമ പൂജ നടക്കും.
കവടിയാര്‍ കൊട്ടാരത്തില്‍ നിന്നു പ്രത്യേക ദൂതന്‍ വശം കൊടുത്തയയ്ക്കുന്ന നെയ്യ് ഉപയോഗിച്ച് അഭിഷേകം നടത്തിയതിനു ശേഷമാണ് പൂജകള്‍ ആരംഭിക്കുക. തുടര്‍ന്നു പന്തളം കൊട്ടാരത്തില്‍ നിന്നു ഘോഷയാത്രയായി കൊണ്ടുവരുന്ന തിരുവാഭരണങ്ങള്‍ ചാര്‍ത്തി ശബരീശനു ദീപാരാധനയൊരുക്കും.
അഞ്ചു പതിറ്റാണ്ടിനു ശേഷം ദീപാരാധന സമയത്ത് സംക്രമപൂജയും നടക്കുന്നു എന്ന അപൂര്‍വതയും ഇത്തവണ ഉണ്ട്. ഈ സമയം കിഴക്കേ ചക്രവാളത്തില്‍ മകരനക്ഷത്രം ഉദിക്കും.
തിരുവാഭരണ വിഭൂഷിതനായ അയ്യപ്പനു ദേവഗണങ്ങളുടെ ദീപാരാധനയാണിതെന്നാണ് സങ്കല്‍പ്പം. ഇതിന് പിന്നാലെ പൊന്നമ്പലമേട്ടില്‍ മകരജ്യോതിയും തെളിയും.
പമ്പയും സന്നിധാനവും വ്യാഴാഴ്ച മുതല്‍ തന്നെ തീര്‍ത്ഥാടകരാല്‍ നിറഞ്ഞിരിക്കുകയാണ്. ജ്യോതി സുഗമമായി ദര്‍ശിക്കാന്‍ കഴിയുന്ന പാണ്ടിത്താവളം, നീലിമല, അപ്പാച്ചിമേട് എന്നിവിടങ്ങളില്‍ ദിവസങ്ങള്‍ക്കു മുന്‍പേ ഭക്തര്‍ പര്‍ണശാലകള്‍ കെട്ടി താമസിക്കുകയാണ്.












Click it and Unblock the Notifications