അടുത്ത ജന്മം പ്രധാനമന്ത്രിയെ വേണ്ടെന്ന് ഭാര്യ

ഭര്‍ത്താവിനെ നിശിതമായി വിമര്‍ശിക്കുന്നതില്‍ പേരെടുത്ത നൊബുക്കോ വീട്ടിലെ പ്രതിപക്ഷമാണെന്നാണ് നവാടോയുടെ അഭിപ്രായം. താന്‍ സ്ഥിരമായി ഭര്‍ത്താവിനെ ചീത്തവിളിക്കാറുണ്ടെന്നും ടോക്യോയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ അവര്‍ പറഞ്ഞു.
ഈ ജീവിതം ഒരിക്കല്‍ ജീവിച്ചുകഴിഞ്ഞു. ഇനി ഒരവസരം കൂടി കിട്ടിയിയാല്‍ തികച്ചും വ്യത്യസ്തമായ ഒരു ജീവിതം തിരഞ്ഞെടുക്കാനാണ് താത്പര്യം- അവര്‍ വിശദീകരിക്കുന്നു.
വീട്ടില്‍ നിശിതമായി വിമര്‍ശിക്കുന്നതിലൂടെ പ്രധാനമന്ത്രിയെ സഹായിക്കുകയാണ് താനെന്ന് ഭാര്യ പറഞ്ഞു. എല്ലാവരും വിമര്‍ശിക്കുന്നതിനാല്‍ സഭയിലേക്ക് പോകാന്‍ വെറുപ്പാണെന്ന് അദ്ദേഹം പറയാറുണ്ടെന്നും അവര്‍ വെളിപ്പെടുത്തി.
എന്നാല്‍ വീട്ടിലെ വിമര്‍ശനം വെച്ചു നോക്കുമ്പോള്‍ സഭ എത്രയോ ഭേദമെന്നാണ് നവാടോയുടെ അഭിപ്രായം. അങ്ങനെയാണ് അദ്ദേഹം പാര്‍ലമെന്റില്‍ ചോദ്യോത്തരവേളയെ അഭിമുഖീകരിക്കാന്‍ തയ്യാറാകുന്നത് നൊബുക്കോ പറയുന്നു.
നവാടോ 2010 കഴിഞ്ഞ ജൂണിലാണ് പ്രധാനമന്ത്രിയായി സ്ഥാനമേറ്റത്. ഇതിനകം തന്നെ പൊതുജനപിന്തുണ നഷ്ടപ്പെട്ട അദ്ദേഹം പ്രതിപക്ഷ ഭീഷണിയെത്തുടര്‍ന്ന് മന്ത്രിസഭ പുനഃസംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്.












Click it and Unblock the Notifications