Get Updates
Get notified of breaking news, exclusive insights, and must-see stories!

ചൈനയില്‍ നിന്നും പാകിസ്താനില്‍ നിന്നും ഉള്ളി

ദില്ലി: രാജ്യത്ത് ഉള്ളിവിലക്കയറ്റത്തിന് അല്‍പം ആശ്വാസമേകിക്കൊണ്ട് ചൈനയില്‍ നിന്നും ഉള്ളി വന്നു. ഇതിനൊപ്പം തന്നെ പാകിസ്താനില്‍ നിന്നും ഇന്ത്യയിലേയ്ക്കുള്ള ഉള്ളി കയറ്റുമതി നിരോധനം ഭാഗികമായി എടുത്തുകളഞ്ഞതും ആശ്വാസമായിരിക്കുകയാണ്.

ഇതിനിടെ കിലോയ്ക്ക് 35രൂപാ നിരക്കില്‍ നാഫെഡ് നല്‍കുന്ന ഉള്ളിയ്ക്കായി ദില്ലിയില്‍ ജനങ്ങളുടെ തള്ളിക്കയറ്റമാണ്.

നാഫെഡിന്റെ 20 വാനുകളില്‍ വില്പനയ്‌ക്കെത്തിച്ച ഉള്ളി വെള്ളിയാഴ്ച രാവിലെ രണ്ടുമണിക്കൂര്‍ കൊണ്ട് മുഴുവനും ചെലവായി. വ്യാഴാഴ്ച 7500 കിലോ ഉള്ളിയാണ് നാഫെഡ് വിറ്റത്. രാവിലെ 10 മുതല്‍ വൈകിട്ട് ആറു വരെയാണ് വില്പന.

വാനുകളില്‍നിന്ന് ദിവസം രണ്ടുകിലോ ഉള്ളിയില്‍ കൂടുതല്‍ ഒരാള്‍ക്ക് നല്‍കില്ല. വ്യാഴാഴ്ച 15 വാനുകളില്‍ ഉള്ളിയെത്തിച്ച നാഫെഡ്, ആവശ്യക്കാരേറിയതോടെ 500 കിലോ ഉള്ളി നിറച്ച 20 വാനുകളാണ് വെള്ളിയാഴ്ച നിരത്തിലിറക്കിയത്.

ചൊവ്വാഴ്ചയോടെ ഉള്ളി വില്പനയ്ക്ക് 60 വാനുകളിറക്കുമെന്ന് നാഫെഡ് വൃത്തങ്ങള്‍ അറിയിച്ചു. ദില്ലിയിലെ ചില്ലറ വിപണിയില്‍ ഉള്ളി കിലോയ്ക്ക് ഇപ്പോഴും 50-60 രൂപയാണ് വില.

ചൈനയില്‍ നിന്നും എത്തിയിരിക്കുന്ന ഉള്ളിയ്ക്ക് ഇന്ത്യയിലെ സാധാരണ ഉള്ളിയേക്കാളേറെ വലുപ്പമുണ്ട്. ഒരു ഉള്ളിതന്നെ 25ഗ്രാമോളം വരും. അതുകൊണ്ട് തന്നെ ഇതിന്റെ വില കൂടുതലുമാണ്, കിലോയ്ക്ക് 32 രൂപയാണ് വില. 110 ട്രക്കുകളിലായിട്ടാണ് ചൈനീസ് ഉള്ളി എത്തിയത്.

ഉള്ളി കയറ്റുമതിയ്ക്ക് പാകിസ്താന്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഭാഗികമായി എടുത്തുകളഞ്ഞെങ്കിലും അവിടെ നിന്ന് കരമാര്‍ഗമുള്ള ഉള്ളിവരവ് പുനരാരംഭിച്ചിട്ടില്ല. എന്നാല്‍ കടല്‍മാര്‍ഗം പാകിസ്താനില്‍നിന്ന് 200 ടണ്‍ ഉള്ളി ചൊവ്വാഴ്ച ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തെത്തി. 550 ടണ്‍ ഉള്ളികൂടി വൈകാതെ മുന്ദ്ര തുറമുഖത്തെത്തുമെന്ന് സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള വാണിജ്യ ഏജന്‍സിയായ പി.ഇ.സി. അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+