പുല്‍മേട്ടില്‍ തടിച്ചുകൂടിയത് ലക്ഷങ്ങള്‍

വണ്ടിപ്പെരിയാര്‍ ടൗണില്‍ നിന്ന് 24 കിലോമീറ്റര്‍ അകലെയാണ് പുല്ലുമേട്. പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ ഉള്‍പ്പെടുന്ന ഈ സ്ഥലത്ത് നിന്നാല്‍ മകരജ്യോതി വ്യക്തമായി കാണാന്‍ സാധിക്കുമെന്നതാണ് ഭക്തരെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ വരെ ആയിരങ്ങളാണ് ഇവിടെയെത്തിയിരുന്നെങ്കില്‍ ഇത്തവണ ഇവിടെ രണ്ട് ലക്ഷത്തോളം ഭക്തരുണ്ടായിരുന്നുവെന്നാണ് സ്ഥിരീകരിയ്ക്കാത്ത കണക്കുകള്‍. ശബരിമലയില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയത് പുല്‍മേട്ടിലെ തിരക്ക് കൂടാന്‍ കാരണമായി.ആയിരക്കണക്കിന് തീര്‍ത്ഥാടകര്‍ കഴിഞ്ഞ ദിവസം വഴിയില്‍ കുടുങ്ങിയിരുന്നു. ഇതില്‍ വലിയൊരു വിഭാഗം ഭക്തര്‍ വണ്ടിപ്പെരിയാര്‍ വഴി ഭൂരിപക്ഷവും പുല്‍മേട്ടില്‍ എത്തിയിരുന്നു.
രണ്ട് ലക്ഷത്തോളം വരുന്ന ഭക്തര്‍ വെള്ളിയാഴ്ച രാത്രി 8:15 ഓടെ ജ്യോതി ദര്‍ശനം കഴിഞ്ഞ ഉടന്‍ ഒരുമിച്ച് തിരിച്ചിറങ്ങാന്‍ ശ്രമിക്കവെയാണ് തിക്കുംതിരക്കും ഉണ്ടായതും നൂറിലധികം പേര്‍ മരിച്ചതും എന്നുമാണ് റിപ്പോര്‍ട്ടുകള്‍.
തീര്‍ത്ഥാടകര്‍ക്ക് നേരെ ഒരു ജീപ്പ് പാഞ്ഞുകയറിയതാണ് തിക്കിനും തിരക്കിനും കാരണമായതെന്ന് അധികൃതര്‍ പറയുന്നു. അതേ സമയം ഭക്തര്‍ മുകളില്‍ കയറിയതിനെ തുടര്‍ന്ന് ജീപ്പ് മറിഞ്ഞതാണ് അപകടമെന്നും റിപ്പോര്‍ട്ടുകളുണ്ട്. തുടര്‍ന്ന്
പരിഭ്രാന്തരായ ജനങ്ങള്‍ ഓടി രക്ഷപെടാന്‍ ശ്രമിക്കുമ്പോഴാണ് അപകടം നടന്നത്. കാനന പാതയായതിനാല്‍ ഇവിടെ വേണ്ടത്ര പൊലീസും സുരക്ഷാസന്നാഹങ്ങളും ഇല്ലാതിരുന്നത് അപകടത്തിന്റെ രൂക്ഷത വര്‍ദ്ധിപ്പിച്ചു.












Click it and Unblock the Notifications