ശബരിമല: ഇന്റലിജന്‍സ് റിപ്പോര്‍്ട്ട് അവഗണിച്ചു

പമ്പ വഴി തിരക്ക് കാരണം മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ലക്ഷക്കണക്കിന് അയ്യപ്പഭക്തര്‍ പുല്‍മേട് വഴി എത്തുന്നുണ്ടെന്ന വിവരം കഴിഞ്ഞമാസം അവസാനമാണ് ഇന്റലിജന്‍സ് വിഭാഗം പോലീസ് ആസ്ഥാനത്ത് അറിയിച്ചിരുന്നത്.
എന്നാല്‍ അധികൃതര്‍ ഇതിന് വേണ്ടത്ര പ്രാധാന്യം നല്‍കിയില്ല. ഈ ഭാഗങ്ങളില്‍ വേണ്ടത്ര പോലീസിനെ നിയോഗിക്കാനും തിരക്ക് നിയന്ത്രിക്കാനും പോലീസിനായില്ല.
മൂവായിരത്തോളം പോലീസുകാരെ ശബരിമല ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ടെങ്കിലും പോലീസിന്റെ ശ്രദ്ധ കൂടുതലും പമ്പയിലും സന്നിധാനത്തും മാത്രം ഒതുങ്ങിയതും ദുരന്തത്തിന്റെ ആഘാതം വര്‍ധിപ്പിച്ചു.
ചാലക്കയം വഴിയല്ലാതെ പരമ്പരാഗത പാതയായ എരുമേലി കരിമല പാതയാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ പ്രധാനമായും ആശ്രയിക്കുന്നത്. ഡിസംബര്‍ രണ്ടാം വാരമാണ് മൂന്നാം മാര്‍ഗമായി പുല്ലുമേട് വഴിയുള്ള കാട്ടുവഴി ഇക്കുറി തുറന്നുകൊടുത്തത്.
കുമളിയില്‍ നിന്ന് കോഴിക്കാനം വഴി പുല്ലുമേട്ടില്‍ എത്തി അവിടെനിന്ന് പാണ്ടിത്താവളം വഴി സന്നിധാനത്ത് വടക്കേ നടയില്‍ എത്തുന്നതാണ് ഈ വഴി. നടപ്പന്തലിലെ സ്‌റ്റേജിന്റെ ഭാഗത്തുകൂടി ആഴിക്ക് സമീപമെത്തി പടി ചവിട്ടാനും കഴിയും.
തിരക്ക് കുറയ്ക്കാന്‍ പ്ലാപ്പള്ളിയില്‍ വാഹനങ്ങള്‍ പിടിച്ചിടുന്നുവെന്ന വാര്‍ത്തകളെ തുടര്‍ന്നാണ് അന്യസംസ്ഥാനത്തുനിന്നുള്ള ഭക്തര്‍ കൂട്ടത്തോടെ പുല്ലുമേട് പാത തിരഞ്ഞെടുക്കുന്നതിനിടയാക്കിയതും മകരവിളക്കുദിനം ദുരന്തത്തില്‍ കലാശിച്ചതും.












Click it and Unblock the Notifications