Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസിനെ പാട്ടിലാക്കാന്‍ കരുണാനിധി

ചെന്നൈ: ജനറല്‍ ആശുപത്രിക്കു രാജീവ്ഗാന്ധിയുടെ പേരിട്ടതിനു പിന്നാലെ, കോണ്‍ഗ്രസുകാരെ പാട്ടിലാക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം. കരുണാനിധി വീണ്ടും അവാര്‍ഡ് രാഷ്ട്രീയം ആയുധമാക്കുന്നു.

തിരുവള്ളുവര്‍ ദിനത്തോടനുബന്ധിച്ചു തമിഴ് ഭാഷ, സാമൂഹികനീതി എന്നീ രംഗങ്ങളിലെ സംഭാവനകള്‍ക്കു സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരങ്ങള്‍ കോണ്‍ഗ്രസ് വിസികെ നേതാക്കള്‍ക്കു നല്‍കിയാണ് പുതിയ നീക്കം.

കോണ്‍ഗ്രസ് വക്താവ് ജയന്തി നടരാജന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണു കരുണാനിധി അവാര്‍ഡ് സമ്മാനിച്ചത്.

സ്‌പെക്ട്രം വിവാദത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ്-ഡിഎംകെ സഖ്യത്തില്‍ വിള്ളല്‍ വീണെന്നു രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്ന സാഹചര്യത്തിലാണ് കരുണാനിധിയുടെ കരുനീക്കങ്ങള്‍.

അഞ്ചു മാസങ്ങള്‍ക്കുശേഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിനു മുന്നോടിയായി സഖ്യം ശക്തമാക്കുക തന്നെയാണു കരുണാനിധിയുടെ ലക്ഷ്യം. ഡിഎംകെ സഖ്യത്തിലുള്ള പ്രബല കക്ഷികളാണ് കോണ്‍ഗ്രസും വിസികെയും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+