സ്റ്റെയിന്‍സ് വധം: ദാരാസിങിന്റെ ശിക്ഷ ശരിവച്ചു

വധശിക്ഷ ഒഴിവാക്കിയ ഒറീസ ഹൈക്കോടതിയുടെ നടപടി സുപ്രീം ശരിവെക്കുകയായിരുന്നു. സ്‌റ്റെയിന്‍സിനെയും അദ്ദേഹത്തിന്റെ മക്കളായ ഫിലിപ്പ്, തിമോത്തി എന്നിവരെയും വധിച്ച കേസിലാണ് വിധി.
1999 സപ്തംബര്‍ ഒന്നിന് ഒറീസയിലെ മയൂര്‍ഭഞ്ച് ജില്ലയില്‍ വച്ചാണ് സ്‌റ്റെയിന്‍സിനേയും രണ്ട് കുട്ടികളേയും വെന്തുമരിച്ചനിലയില്‍ കണ്ടെത്തിയത്.
നേരത്തെ സെഷന്‍സ് കോടതി ദാരാസിങിന് വധശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ മെയ് 2005 മെയ് 19ന് ഒറീസ ഹൈക്കോടതി ശിക്ഷ ജീവപര്യന്തമായി കുറയ്ക്കുകയായിരുന്നു.
2005ലാണ് ദാരാസിങിന്റെ വധശിക്ഷ ഒറീസ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചത്. ഇതു ചോദ്യം ചെയ്തു സിബിഐ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണു സുപ്രീംകോടതി വിധി.
അതേസമയം, മതത്തിന്റെ പേരില്‍ ഒരാളെ കൊല്ലുന്നതു ന്യായീകരിക്കാനാവില്ലെന്നു കോടതി പറഞ്ഞു. ബലം പ്രയോഗിച്ചോ മതംമാറ്റത്തിലൂടെയോ തെറ്റിധരിപ്പിച്ചോ മറ്റൊരാളുടെ വിശ്വാസത്തില്‍ കൈകടത്തുന്നതു നീതീകരിക്കാനാകില്ല.
ഒരു മതം മറ്റൊന്നിനേക്കാള്‍ മികച്ചതെന്ന് പറയുന്നതും ശരിയല്ല. എല്ലാ മതങ്ങളെയും ഒരു പോലെ കാണുന്നതാണ് ഇന്ത്യന്‍ മതേതരത്വത്തിന്റെ അടിസ്ഥാനമെന്നും സുപ്രീംകോടതി ഉത്തരവില്‍ പറയുന്നു.
കേസില്‍ 17 പേരെ തെളിവുകളുടെ അഭാവത്തെ തുടര്‍ന്ന് കോടതി കുറ്റവിമുക്തരാക്കിയിരുന്നു.












Click it and Unblock the Notifications