ഭാര്യയും കാമുകനും ചേര്‍ന്ന് യുവാവിനെ കൊലപ്പെടുത്തി
ദില്ലി: ഭര്‍ത്താവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 28കാരിയായ ഭാര്യയെയും അവരുടെ കാമുകനെയും പൊലീസ് അറസ്റ്റുചെയ്തു. ജനുവരി 13നാണ് രാകേഷ് എന്നയാള്‍ കൊല്ലപ്പെട്ടത്.
ഇതുമായി ബന്ധപ്പെട്ടാണ് ഭാര്യ രേഷ്മ കാമുകന്‍ നസീര്‍ എന്നിവരെ ദില്ലി പൊലീസ് അറസ്റ്റുചെയ്തിരിക്കുന്നത്. നസീറിന്റെ ഭാര്യ, അവരുടെ സുഹൃത്ത് സലീം എന്നിവര്‍ക്ക് കൊലപാതകവുമായി ബന്ധമുണ്ടോയെന്നകാര്യം പൊലീസ് അന്വേഷിച്ചുവരുകയാണ്.
രാകേഷും നസീറും സുഹൃത്തുക്കളായിരുന്നു. ജനുവരി 13ന് രാകേഷിനെയും രേഷ്മയെയും നസീര്‍ വീട്ടിലേയ്ക്ക് അത്താഴം കഴിയ്ക്കാന്‍ ക്ഷണിച്ചിരുന്നു. അവിടെവച്ച് രേഷ്മയും നസീറും ചേര്‍ന്ന് രാകേഷിനെ മദ്യം കൊടുത്ത് മയക്കി കഴുത്തുഞെരിച്ചു കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
പിന്നീട് യമുനാനദിയില്‍ മൃതദേഹം ഉപേക്ഷിയ്ക്കുകയും ചെയ്തു. ഇതിന് പിന്നാലെ ഭര്‍ത്താവിനെ കാണാനില്ലെന്് കാണിച്ച് ജനുവരി 15ന് രേഷ്മ പൊലീസില്‍ പരാതിയും നല്‍കി.
രേഷ്മയുടെയും നസീറിന്റെയും മൊബൈലുകളില്‍ നിന്നുള്ള വിവരമാണ് സംഭവം കൊലപാതകമാണെന്നതിന് സൂചന നല്‍കിയത്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ സംഭവത്തിന്റെ വ്യക്തമായ ചിത്രം പൊലീസിന് ലഭിച്ചു. അറസ്റ്റിലായ ഇരുവരും പൊലീസിനോട് കുറ്റം സമ്മതിച്ചിട്ടുണ്ട്.












Click it and Unblock the Notifications