ഐസ്‌ക്രീം കേസ്: മുഖ്യപ്രതി സിപിഎംആണെന്ന് ബിജെപി

ദേശവിരുദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടയാളുമായി ലീഗിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിക്കുള്ള ബന്ധം വ്യക്തമായ സ്ഥിതിക്കു ലീഗുമായുള്ള ബന്ധം കോണ്‍ഗ്രസ് പുന:പരിശോധിക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.
കുറ്റപത്രത്തില്‍ ഏഴിടത്തു പരാമര്‍ശമുണ്ടായിട്ടും കുഞ്ഞാലിക്കുട്ടി രക്ഷപ്പെട്ടതു നായനാര്‍ സര്‍ക്കാരിന്റെ കാലത്താണ്. ഇതിനു കുഞ്ഞാലിക്കുട്ടിയില്‍ നിന്ന് എന്തു പ്രത്യുപകാരമാണു ലഭിച്ചതെന്നു സിപിഎം വ്യക്തമാക്കണം.
കുഞ്ഞാലിക്കുട്ടിയുടെ യഥാര്‍ഥ സംരക്ഷകര്‍ മാര്‍ക്‌സിസ്റ്റുകാരാണ്. തെറ്റുതിരുത്താന്‍ ആഗ്രഹമുണ്ടെങ്കില്‍ കേസ് പുനരന്വേഷിക്കാന്‍ സര്‍ക്കാരില്‍ സിപിഎം സമ്മര്‍ദം ചെലുത്തണം. തെളിവുകളെല്ലാം മുഖ്യമന്ത്രിയുടെ കയ്യിലുള്ളപ്പോള്‍ ഇതിനു മടിക്കുന്നതെന്തിനാണ്- മുരളീധരന്‍ ചോദിച്ചു.
ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടയാളുമായി ബന്ധമുള്ള പാര്‍ട്ടിയുടെ അഖിലേന്ത്യാ പ്രസിഡന്റ് കേന്ദ്രമന്ത്രിസഭയില്‍ അംഗമായിരിക്കുന്നത് രാജ്യത്തിനു ഗുണകരമല്ല. ആത്മാര്‍ഥത തെളിയിക്കാന്‍ കോണ്‍ഗ്രസിന് ആഗ്രഹമുണ്ടെങ്കില്‍ ഇ. അഹമ്മദിനെ മന്ത്രിസഭയില്‍നിന്നു പുറത്താക്കണം- മുരളീധരന്‍ ആവശ്യപ്പെട്ടു.
ലീഗ് നേതാവുമായി പ്രതിക്കുള്ള ബന്ധം തെളിഞ്ഞതോടെയാണു കള്ളനോട്ട് കേസില്‍ അന്വേഷണം മരവിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
31ന് എറണാകുളത്തു ചേരുന്ന പാര്‍ട്ടി കോര്‍ കമ്മിറ്റി യോഗത്തില്‍ ചര്‍ച്ച ചെയ്തു ഭാവി പ്രക്ഷോഭപരിപാടികള്‍ ആലോചിക്കുമെന്ന് മുരളീധരന്‍ അറിയിച്ചു.












Click it and Unblock the Notifications