Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇയില്‍ ഭീതിപരത്തി കാറ്റും മഴയും

ഷാര്‍ജ: അപ്രതീക്ഷിതമായി വീശിയ ശക്തമായ കാറ്റില്‍ യുഎഇയില്‍ നാശനഷ്ടങ്ങള്‍. വടക്കന്‍ എമിറേറ്റുകളില്‍ പലയിടത്തും കാറ്റിനൊപ്പം മഴകൂടി ശക്തമായതോടെ ജനജീവിതം ബുദ്ധിമുട്ടിലായി.

ഗള്‍ഫ് മേഖലയില്‍ ഭീതിപരത്തിയ ജിദ്ദ പ്രളയത്തിന് പിന്നാലെയാണ് യുഎഇയുടെ പലഭാഗങ്ങളിലും കഴിഞ്ഞ ദിവസം ശക്തമായ കാറ്റും മഴയും ഉണ്ടായത്.

കാറ്റിന് പിന്നാലെ കടലില്‍ വന്‍ തിരകള്‍ രൂപപ്പെട്ടത് ജനങ്ങളെ ഭീതിയിലാഴ്ത്തി. വൈകീട്ടത്തോടെ അന്തരീക്ഷം ശാന്തമായി. ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍, റാസല്‍ഖൈമ, ഫുജൈറ എമിറേറ്റുകളിലും അല്‍ഐനിലും ശക്തമായ മഴ പെയ്തു.

മണല്‍കാറ്റുകാരണം അന്തരീക്ഷത്തില്‍ മങ്ങലുണ്ടായതിനെത്തുടര്‍ന്ന് വാഹനഗതാഗതവും ദുഷ്‌കരമായിരിക്കുകയാണ്.

ദുബായ് അവീറില്‍ പത്തിലേറെ വാഹനങ്ങള്‍ കൂട്ടിയിടിച്ചു. ചിലയിടങ്ങളില്‍ വാഹനങ്ങള്‍ മണലില്‍ തെന്നി ഡിവൈഡറുകളിലേക്ക് ഇടിച്ചുകയറി. ദുബായിലെ പ്രശസ്തമായ കരാമ പാര്‍ക്കില്‍ വന്‍ മരങ്ങള്‍ കടപുഴകി. റോഡില്‍ മരങ്ങള്‍ വീണു പല വാഹനങ്ങളും തകര്‍ന്നു.ഇതിനിടെ ഭൂചലനമുണ്ടാകുമെന്ന് അഭ്യൂഹം പരന്നതും ഭീതി പരത്തി.

ഇതിനിടെ ജിദ്ദയില്‍ കനത്തമഴയെ തുടര്‍ന്നു മരിച്ചവരുടെ എണ്ണം അഞ്ചായി. വീടുവിട്ടു പുറത്തിറങ്ങരുതെന്നു ജനങ്ങള്‍ക്ക് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പല റോഡുകളിലെയും വെള്ളം കെട്ടിക്കിടക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+