ശശിക്കെതിരെ പരാതി: അന്വേഷണത്തിന് കമ്മീഷന്‍

സിപിഎം കേന്ദ്രകമ്മിറ്റിയംഗം എ വിജയരാഘവന്റെ നേതൃത്വത്തിലുള്ള കമ്മീഷനില്‍ കേന്ദ്രകമ്മിറ്റിയംഗവും എല്‍ഡിഎഫ്. കണ്‍വീനറുമായ വൈക്കം വിശ്വനും അംഗമാണ്. പി. ശശി സംസ്ഥാന കമ്മിറ്റി അംഗമായതിനാല്‍ വെള്ളഇയാഴ്ച ആരംഭിക്കുന്ന സി.പി.എം സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ഇത് ഔദ്യോഗികമായി അംഗീകരിക്കുന്നതോടെ കമ്മിഷന്‍ അന്വേഷണം തുടങ്ങും.
വ്യാഴാഴ്ച സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേര്‍ന്നപ്പോള്‍ പി ശശിക്കെതിരായ പരാതി മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനാണ് ഉന്നയിച്ചത്. ഗുരുതരമായ ആരോപണങ്ങള്‍ക്ക് വിധേയനായ ശശിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്ന് വിഎസ് ആവശ്യപ്പെട്ടു.
ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ മുഖ്യമന്ത്രി ഇകെ നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനത്തിരുന്ന് പി ശശി നടത്തിയ ഇടപെടലുകളും മറ്റും വി.എസ്. എടുത്തുകാട്ടി.
എന്നാല്‍ ഏത് പാര്‍ട്ടി അംഗത്തിനെതിരായ പരാതിയിലും സംഘടനാ രീതിയനുസരിച്ച് മാത്രമേ നടപടി എടുക്കാനാകൂ എന്നായിരുന്നു കമ്മിറ്റിയിലെ ഭൂരിപക്ഷം അംഗങ്ങളുടെയും നിലപാട്. ഈ കാര്യത്തില്‍ ശശിയുടെ വിശദീകരണം കൂടി കേള്‍ക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇതിനെ തുടര്‍ന്നാണ് രണ്ടംഗ കമ്മീഷനെ നിയോഗിക്കാന്‍ യോഗം തീരുമാനിച്ചത്.
പി. ശശിക്കെതിരെ പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ഡിസംബറില്‍ ചേര്‍ന്ന കണ്ണൂര്‍ ജില്ലാ കമ്മിറ്റിയോഗം ശശിയെ ജില്ലാസെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റുകയും പി. ജയരാജന്‍ എം.എല്‍.എ. യ്ക്ക് ജില്ലാസെക്രട്ടറിയുടെ ചുമതല നല്‍കുകയും ചെയ്തിരുന്നു. പി. ശശിക്ക് ചികിത്സാര്‍ഥം അവധി നല്‍കിയെന്നായിരുന്നു പാര്‍ട്ടിയുടെ വിശദീകരണം.












Click it and Unblock the Notifications