ശംബളം കൊടുക്കാന്‍ എയര്‍ഇന്ത്യ കടമെടുക്കുന്നു

31000ത്തിലേറെ വരുന്ന ജീവനക്കാര്‍ക്ക് ജനുവരി മാസത്തെ ശംബളം നല്‍കാന്‍വേണ്ടി 600 കോടിയാണ് എയര്‍ഇന്ത്യ കടമെടുക്കുന്നത്. കോര്‍പ്പറേഷന്‍ ബാങ്കില്‍ നിന്നും കടമെടുക്കാനാണഅ തീരുമാനമെന്നാണ് സൂചന. ബാങ്കുമായി ഇതുസംബന്ധിച്ച് ധാരണയിലെത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
വ്യാഴാഴ്ച തന്നെ എയര്‍ഇന്ത്യ ശംബളം കൊടുത്തുതുടങ്ങുമെന്നും റിപ്പോര്‍ട്ടുണ്ട്. ശംബളം വൈകിയതില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച ജീവനക്കാര്‍ സമരം നടത്തുകയാണ്.
കോര്‍പ്പറേഷന്‍ ബാങ്കില്‍ നിന്നും എയര്‍ ഇന്ത്യ നേരത്തേയും പണം വായ്പയെടുത്തിരുന്നു. ഇത് മുഴുവന്‍ അടച്ചുതീര്‍ത്തതിനാല്‍ പുതിയ വായ്പയ്ക്ക് തടസ്സമില്ലെന്നാണ് സൂചന. എയര്‍ ഇന്ത്യ ഇപ്പോള്‍ ലാഭത്തിലേയ്ക്ക് കടക്കുന്നതിനാല്‍ വായ്പ നല്‍കാന്‍ ആശങ്കയിലെന്നാണ് ബാങ്ക് വൃത്തങ്ങള്‍ പറയുന്നത്.
കഴിഞ്ഞ ഒരു വര്‍ഷമായി എയര്‍ ഇന്ത്യയില്‍ നിരന്തരം ശമ്പളം വൈകുകയാണ്. പ്രതിവര്‍ഷം ശമ്പള ഇനത്തില്‍ 3,000 കോടി രൂപയാണ് എയര്‍ ഇന്ത്യയ്ക്ക് ചെലവ്.












Click it and Unblock the Notifications