Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗമ്യയുടെ മൊബൈല്‍ഫോണ്‍ കണ്ടെത്തി

Soumya
കല്പറ്റ: തീവണ്ടിയില്‍ മാനഭംഗത്തിരയായി മരിച്ച ഷൊര്‍ണൂര്‍ സ്വദേശിനി സൗമ്യയുടെ മൊബൈല്‍ഫോണ്‍ കണ്ടെത്തി.

വയനാട്ടില്‍ നിന്നാണ് മൊബൈല്‍ കണ്ടെത്തിയത്. പൊഴുത സ്വദേശി ബേബിയാണ് ഈ മൊബൈല്‍ഫോണ്‍ ഉപയോഗിച്ചിരുന്നത്. അയ്യൂരില്‍ താമസിക്കുന്ന തമിഴ്‌നാട് സ്വദേശി മാണിക്കനില്‍ നിന്നാണ് ബേബി ഈ ഫോണ്‍ വാങ്ങിയത്.

ഹോട്ടല്‍ തൊഴിലാളിയായ മാണിക്കന്‍ പാലക്കാട്ടുനിന്ന് വാങ്ങിയതാണിതെന്ന് പോലീസിനോടു പറഞ്ഞു. പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് ഫോണ്‍ വയനാട്ടില്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയത്.

തുടര്‍ന്ന് തിങ്കളാഴ്ച രാത്രിയോടെ വയനാട്ടിലെത്തിയ ചേലക്കര പോലീസ്, വൈത്തിരി പോലീസിന്റെ സഹായത്തോടെ ബേബിയെയും മാണിക്കനെയും കസ്റ്റഡിയിലെടുത്തു. ഇവരെ കൂടുതല്‍ അന്വേഷണത്തിനായി തൃശൂരിലേക്ക് കൊണ്ടുപോയി.

അതേസമയം ഇവര്‍ക്ക് സംഭവവുമായി ബന്ധമില്ലെന്നാണ് പ്രാഥമിക വിവരമെന്ന് പോലീസ് പറഞ്ഞു. ഫോണ്‍ മാണിക്കന് ലഭിച്ചതു സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇതിനിടെ സൗമ്യയുടെ മരണവുമായി ബന്ധപ്പെട്ട് ഗാര്‍ഡിനെ സീനിയര്‍ ഡിവിഷനല്‍ മാനേജര്‍ കുറ്റപ്പെടുത്തിയിട്ടില്ലെന്നു റയില്‍വേ അറിയിച്ചു. സംഭവം നടക്കുമ്പോള്‍ സൗമ്യ ജനറല്‍ കംപാര്‍ട്ട്‌മെന്റിലായിരുന്നു.

ജനറല്‍ കംപാര്‍ട്ട്‌മെന്റ്, ഗാര്‍ഡ് വാനിനു സമീപമല്ലാത്തതിനാല്‍ അവിടെ നടക്കുന്ന കാര്യങ്ങള്‍ ഗാര്‍ഡിന് അറിയാവുന്ന സാഹചര്യമായിരുന്നില്ല.

ഗാര്‍ഡിനെതിരെ നടപടിയുണ്ടാകുമെന്നു സീനിയര്‍ ഡിവിഷനല്‍ മാനേജര്‍ പറഞ്ഞതായുള്ള വാര്‍ത്തകള്‍ ഒരു വിഭാഗം ജീവനക്കാരെ വിഷമിപ്പിക്കുകയും അവര്‍ പ്രതിഷേധം അറിയിക്കുകയും ചെയ്ത സാഹചര്യത്തിലാണു വിശദീകരണമെന്നു റയില്‍വേ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+