കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുളിമുറിയിലെ ഒളിക്യാമറ; കാമുകന്‍ ഒളിവില്‍

  • By Lakshmi
Google Oneindia Malayalam News

കൊല്ലം: എന്‍ജിനീയറിങ് കോളജ് വനിതാ ഹോസ്റ്റലിലെ കുളിമുറിയില്‍ നിന്നു മൊബൈല്‍ ഫോണ്‍ ക്യാമറ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു.

കുളിമുറിയില്‍ ക്യാമറ ഒളിപ്പിച്ചുവച്ച പെണ്‍കുട്ടിയുടെ കാമുകന്‍ സംഭവത്തിനു രണ്ടു ദിവസം മുന്‍പേ ഒളിവില്‍ പോയതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു.

ഇയാളെ അന്വേഷിച്ച് പൊലീസ് വയനാട് എന്‍ജിനീയറിങ് കോളെജില്‍ എത്തിയിരുന്നു. എന്നാല്‍ ഒഴില്‍ പോയതായി അറിഞ്ഞതിനെത്തുടര്‍ന്ന് യുവാവിനുവേണ്ടി പൊലീസ് സംഘം മധുരയില്‍ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.

മൊബൈല്‍ ഫോണ്‍ ക്യാമറ ഉപയോഗിച്ചു ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചതു വയനാട്ടിലെ എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിയായ കാമുകനു വേണ്ടിയാണെന്നു പെണ്‍കുട്ടി പൊലീസിനോട് വെളിപ്പെടുത്തിയതിനെ തുടര്‍ന്നാണ് പൊലസ് വയനാട്ടില്‍ അന്വേഷണം നടത്തിയത്.

കുളിമുറിയില്‍ നിന്നു മൊബൈല്‍ ഫോണ്‍ ക്യാമറ കണ്ടെത്തുന്നതിനു രണ്ടു ദിവസം മുന്‍പു മുതല്‍ കാമുകന്‍ കോളജില്‍ വരുന്നില്ലെന്നാണു വിവരം. ഹോസ്റ്റലില്‍ താമസിക്കുകയായിരുന്ന യുവാവ് ഇപ്പോള്‍ ഹോസ്റ്റലിലും വീട്ടിലുമില്ല. പക്ഷേ ഇയാളെ കാണാതായതായി ഇതേവരെ ആരും പരാതി നല്‍കിയിട്ടുമില്ല.

കുളിമുറിയില്‍ നിന്നു കണ്ടെത്തിയ മൊബൈല്‍ ഫോണിലും പെണ്‍കുട്ടിയുടെ കൈവശമുണ്ടായിരുന്ന ലാപ്‌ടോപ് കംപ്യൂട്ടറിലും നടത്തിയ പരിശോധനയില്‍ ദൃശ്യങ്ങള്‍ ലഭിച്ചിട്ടില്ല.

മുന്‍പു ദൃശ്യങ്ങള്‍ പകര്‍ത്തി കാമുകന് അയച്ചുകൊടുത്തിട്ടുണ്ടോ എന്നു പരിശോധിക്കുന്നതിനുവേണ്ടി ഫോണും ലാപ്‌ടോപ്പും സൈബര്‍ സെല്ലിനു കൈമാറിയിരിക്കുകയാണ്.

English summary
The girl's lover who requested to put a hidden cam in the toilet of Engineering college hostel, is absconding now. The investigation team failed to trace him. He is a student of Wayanadu Engineering college,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X