തീവണ്ടിയില്‍ നഗ്നതാ പ്രദര്‍ശനം; യുവാവിന് തടവ്
തൃശൂര്‍: തീവണ്ടിയില്‍ നഗ്‌നത പ്രദര്‍ശിപ്പിച്ചതിന് തൃശൂരില്‍ പിടിയിലായ കുന്നംകുളം സ്വദേശി മഹേഷിന് രണ്ടാഴ്ചത്തെ തടവും 2000 രൂപ പിഴയും വിധിച്ചു. കോടതി വിധി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് മഹേഷിനെ വിയ്യൂര്‍ ജയിലിലേക്ക് അയച്ചു.
മദ്യലഹരിയിലായിരുന്ന മഹേഷിനെ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്യുകയും വ്യാഴാഴ്ച റെയില്‍വേ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുകയുമായിരുന്നു.
ഷൊര്‍ണൂര്‍ സ്വദേശി സൗമ്യയെ തീവണ്ടിയില്‍ നിന്നും തള്ളിയിട്ട് മാനഭംഗപ്പെടുത്തി കൊന്നതുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ പുകയുന്നതിനിടെയാണ് ബുധനാഴ്ച ഗുരുവായൂര്‍ പാസഞ്ചര്‍ തീവണ്ടിയില്‍ യുവാവ് നഗ്നതാ പ്രദര്‍ശനം നടത്തിയത്.
ഗുരുവായൂരില്‍ നിന്ന് തീവണ്ടിയല്‍ കയറിയ ഇയാള്‍ വണ്ടി കുറച്ചു ദൂരം യാത്ര പിന്നിട്ടപ്പോള്‍ മുതല്‍ നഗ്‌നതാ പ്രദര്‍ശനം ആരംഭിക്കുകയായിരുന്നുവത്രേ. യാത്രക്കാരായ സ്ത്രീകളും കുട്ടികളുടെയും മുന്നില്‍ വച്ചാണ് ഇയാള്‍ അശ്ലീല പ്രകടനം നടത്തിയത്. സംഭവസമയത്ത് ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്ന് റെയില്‍വേ പൊലീസ് പറഞ്ഞു.












Click it and Unblock the Notifications