Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാംഗ്ലൂരില്‍ 26കാരിയെ കൂട്ടമാനഭംഗം ചെയ്തു

ബാംഗ്ലൂര്‍: ബാംഗ്ലൂരിലെ ഇലക്ട്രോണിക് സിറ്റി പരിസരത്ത് 26കാരിയെ 6 പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിനിരയാക്കി. വ്യാഴാഴ്ചയാണ് സംഭവം നടന്നത്. പ്രതികളില്‍ അഞ്ചുപേര്‍ പൊലീസ് പിടിയിലായിട്ടുണ്ട്. ഒരാള്‍ ഒളിവിലാണ്.

വിജയനഗറില്‍ വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായി സ്ത്രീയാണ് മാനഭംഗത്തിനിരയായത്. മലവല്ലിയില്‍ ഒരു ചടങ്ങില്‍ പങ്കെടുത്തശേഷം കാമുകനെ കാണാനായി ഇലക്ട്രോണിക് സിറ്റിയിലേയ്ക്ക പോയതായിരുന്നു ഇവര്‍.

ഗുഡ്‌സ് കാരിയറില്‍ കാമുകനൊപ്പം അയാളുടെ വീട്ടിലേയ്ക്ക് പോകുന്നതു വഴി വാഹനം ഒരു കാറില്‍ ഇടിച്ചു. വാഹനത്തിലുണ്ടായിരുന്നവര്‍ ഇതിന് പകരമായി യുവതിയുടെ കാമുകനായ മോഹനനോട് 3500 നല്‍കാന്‍ ആവശ്യപ്പെട്ടു.

മോഹനന്റെ കയ്യില്‍ പണമുണ്ടായിരുന്നില്ല. തനിക്ക് 1500 രൂപമാത്രേ തരാന്‍ കഴിയുകയുള്ളുവെന്ന് ഇയാള്‍ വ്യക്തമാക്കി. കുപിതരായ ആളുകള്‍ മോഹനനെയും യുവതിയെയും ഇവര്‍ ബലമായി വണ്ടിയില്‍ കയറ്റി. യാത്രക്കിടയില്‍ കാറിന്റെ വേഗം കുറഞ്ഞപ്പോള്‍ മോഹന്‍ അതില്‍ നിന്നും ചാടി രക്ഷപ്പെട്ടു.

യുവതിയെയും കൊണ്ട് പോയ ഇവര്‍പിന്നീട് ഇവരെ കൂട്ടമാനഭംഗത്തിന് ഇരയാക്കുകയായിരുന്നു. യുവതിയെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ അവര്‍ താന്‍ വീട്ടിലെത്തിയെന്നാണ് മോഹനോട് പറഞ്ഞിരുന്നത്. എന്നാല്‍ വിജയനഗറിലെ ഇവരുടെ വീട്ടില്‍ ചെന്ന് നോക്കിയപ്പോള്‍ യുവതിയെ കാണാതിരുന്ന മോഹന്‍ പൊലീസില്‍ പരാതി നല്‍കി.

പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ വാഹനം കണ്ടെത്തി പിന്നാലെ അഞ്ചുപേര്‍ പിടിയിലാവുകയും ചെയ്തു. യുവതിയെ ഇവര്‍ തടവിലാക്കിയിരിക്കുകയായിരുന്നു. പ്രതികളിലൊരാളിന്റെ വീട്ടില്‍ നിന്നാണ് പൊലീസ് ഇവരെ അറസ്റ്റുചെയ്തത്. ഒളിവില്‍പ്പോയ ആള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ നടക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+