കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാജിക്ക് വധശിക്ഷ; സര്‍ക്കാര്‍ രക്തദാഹിയാവരുത്

  • By Ajith Babu
Google Oneindia Malayalam News

ദില്ലി: പ്രവീണ്‍ വധക്കേസിലെ പ്രതി മുന്‍ ഡിവൈഎസ്പി ആര്‍.ഷാജിക്കു വധശിക്ഷ നല്‍കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ അപേക്ഷ സുപ്രീംകോടതി തള്ളി. വിചാരണ കോടതി പരമാവധി ശിക്ഷ ഷാജിക്കു നല്‍കിയിട്ടുണ്ടെന്നും സുപ്രീംകോടതി പറഞ്ഞു.

ഷാജിക്കു വിധിച്ചിരിക്കുന്ന ജീവപര്യന്തം ശിക്ഷ പര്യാപ്തമല്ലെന്നും അതു വധശിക്ഷയാക്കണമെന്നും ആവശ്യപ്പെട്ടാണ് സംസ്ഥാന സര്‍ക്കാര്‍ അപേക്ഷ നല്‍കിയത്. 386 ദിവസം (ഒരു വര്‍ഷവും രണ്ടു മാസവും) വൈകിയാണു സര്‍ക്കാര്‍ അപ്പീല്‍ എത്തിയത്. പ്രതിക്കു പരമാവധി ശിക്ഷ കീഴ് കോടതി നല്‍കിയിട്ടുണ്ട്. അതിനാല്‍ സര്‍ക്കാര്‍ വാദം നിലനില്‍ക്കില്ല. കേസില്‍ വധശിക്ഷ നല്‍കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ താത്പര്യത്തിനെതിരേ കോടതി പരാമര്‍ശം നടത്തി.

സര്‍ക്കാര്‍ രക്തദാഹം കാട്ടരുതെന്നു പരാമര്‍ശിച്ച സുപ്രീംകോടതി വധശിക്ഷ നല്‍കിയാല്‍ സര്‍ക്കാരിന് എന്തു പ്രയോജനമാണ് ഉണ്ടാകുകയെന്നും ചോദിച്ചു.

വധശിക്ഷ നല്‍കേണ്ട സാഹചര്യമില്ല. അപൂര്‍വങ്ങളില്‍ അത്യപൂര്‍വമായ കേസിലാണു വധശിക്ഷ നല്‍കുന്നത്. ഈ കേസ് ഇത്തരത്തിലുള്ളതല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

English summary
The Supreme Court today rejected state government’s plea seeking death sentence for former DySP Shaji, the main accused in the Praveen murder case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X