കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുഞ്ഞാലിക്കുട്ടിയെ ചോദ്യം ചെയ്തു

  • By Ajith Babu
Google Oneindia Malayalam News

തിരുവനന്തപുരം: ഐസ്‌ക്രീം പാര്‍ലര്‍ കേസ് അട്ടിമറിച്ചതിനെക്കുറിച്ച് അന്വേഷിയ്ക്കുന്ന പ്രത്യേക സംഘം മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയെ ചോദ്യം ചെയ്തതായി റിപ്പോര്‍ട്ട്. അന്വേഷണസംഘത്തലവന്‍ വിന്‍സന്‍ എം പോള്‍ നേരിട്ടാണ് കുഞ്ഞാലിക്കുട്ടിയെ ചോദ്യം ചെയ്തത്.

അതേ സമയം തന്റ ബന്ധുവായ കെഎ റൗഫ് ഭീഷണിപ്പെടുത്തിയതിന്റെയും ഗൂഢാലോചന നടത്തിയതിന്റെ തെളുവകള്‍ കൈമാറാനാണ് താന്‍ തിരുവനന്തപുരത്ത് അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. തന്നെ ചോദ്യം ചെയ്തുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഐസ്‌ക്രീം കേസ് സംബന്ധിച്ച് പുതിയ വെളിപ്പെടുത്തല്‍ നടത്തിയ റൗഫിനെ അന്വേഷണസംഘം നാലുതവണ ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് അന്വേഷണസംഘം സുപ്രീംകോടതിയില്‍നിന്ന് കേസ് ഡയറിയുടെ പകര്‍പ്പ് വാങ്ങി പരിശോധിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് കുഞ്ഞാലിക്കുട്ടിയെ ചോദ്യംചെയ്തതെന്നറിയുന്നു.

അതിനിടെ, കേസ് അട്ടിമറിക്കാന്‍ രണ്ട് ന്യായാധിപര്‍ക്ക് കൈക്കൂലി നല്‍കിയെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കേസ് രജിസ്‌റര്‍ചെയ്യാന്‍ ആഭ്യന്തരവകുപ്പ് ഉത്തരവിട്ടു. വിശദമായ അന്വേഷണത്തിന് വിജിലന്‍സ് ഡയറക്ടര്‍ കെ പി സോമരാജന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ആരോപണവിധേയരായവര്‍ക്കെതിരെ അഴിമതിവിരുദ്ധ നിയമപ്രകാരം കേസെടുത്ത് അന്വേഷിക്കാനാണ് ഉത്തരവ്.

English summary
he police on Sunday quizzed Muslim League general secretary P K Kunhalikutty in connection with the ice-cream parlour case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X