കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീര്‍ റിക്രൂട്ട്: കുറ്റപത്രം സമര്‍പ്പിച്ചു

  • By Ajith Babu
Google Oneindia Malayalam News

കൊച്ചി: കശ്മീര്‍ റിക്രൂട്ട്‌മെന്റ് കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) കൊച്ചി എന്‍ഐഎ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ ആകെ 24 പ്രതികളാണുള്ളത്.

കണ്ണൂര്‍ കടമ്പൂര്‍ സ്വദേശി കെ.വി അബ്ദുല്‍ ജലീല്‍ ആണ് ഒന്നാം പ്രതി. പാകിസ്താന്‍ സ്വദേശി അബ്ദുര്‍റഹ്മാന്‍ വാലി എന്നറിയപ്പെടുന്ന അബ്ദുല്‍ അസീസും കേസില്‍ പ്രതിയാണ്. കശ്മീരില്‍ സേനയുമായുണ്ടയ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട നാലു മലയാളികളും പ്രതിപ്പട്ടികയിലുണ്ട്. രാജ്യദ്രോഹക്കുറ്റമടക്കം ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമത്തിലെയും വിവിധ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

കേരളത്തില്‍ 100 പേര്‍ക്കാണ് തീവ്രവാദ പരിശീലനം നല്‍കിയതെന്നും ഇവരെ ഉപയോഗിച്ചു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്‌ഫോടനം നടത്തുകയായിരുന്നു ലക്ഷ്യമെന്നും എന്‍ഐഎയുടെ കുറ്റപത്രത്തില്‍ പറയുന്നു.

കേസിലെ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം എന്‍.ഐ.ക്ക് അനുമതി നല്‍കിയിരുന്നു.

English summary
The National Investigation Agency (NIA) on Wednesday filed a charge sheet against the accused in connection with the Kashmir terror recruitment case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X