കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നഗ്നചിത്രത്തിന്റെ പേരില്‍ ഭീഷണി:2പേര്‍ അറസ്റ്റില്‍

  • By Lakshmi
Google Oneindia Malayalam News

കൊല്ലം: നഗ്നചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിമുഴക്കി യുവതിയെ ബ്ലാക്‌മെയില്‍ ചെയ്യാന്‍ തുനിഞ്ഞ പൂര്‍വ്വകാമുകനും സുഹൃത്തും പൊലീസ് പിടിയിലായി.

പൂര്‍വ്വകാമുകിയോട് രണ്ടുലക്ഷം രൂപയാണ് കാമുകന്‍ ആവശ്യപ്പെട്ടത്. ഇല്ലെങ്കില്‍ പ്രണയത്തിയാരുന്നപ്പോള്‍ പകര്‍ത്തിയ നഗ്നചിത്രങ്ങള്‍ പരസ്യപ്പെടുത്തുമെന്നായിരുന്നു ഭീഷണി.

എന്‍ജിനീയറിംഗ് ബിരുദധാരികളായ കുണ്ടറ സ്വദേശി റിച്ചി(24), കിളികൊല്ലൂര്‍ സ്വദേശി ബിനോജ് എന്നിവരാണ് വ്യാഴാഴ്ച ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്.

23കാരിയായ യുവതി വിവാഹിതയാണ്. ഇവര്‍ പഠിക്കുന്നകാലത്ത് റിച്ചിയുമായി പ്രണയത്തിലായിരുന്നു. ഈ സമയത്താണ് ചിത്രങ്ങള്‍ എടുത്തത്. എന്നാല്‍ പഠനശേഷം വിവാഹിതയായ യുവതി റിച്ചിയുമായുള്ള ബന്ധം ഉപേക്ഷിച്ചു. പക്ഷേ റിച്ചി അപ്പോഴും ഫോണിലൂടെയും മറ്റും യുവതിയെ ബന്ധപ്പെടാന്‍ ശ്രമിച്ചുകൊണ്ടിരുന്നു.

ഇങ്ങനെ ഒരുദിസവം ഫോണ്‍ ചെയ്തപ്പോഴാണ് നഗ്നചിത്രത്തിന്റെ കാര്യം പറഞ്ഞ് പണം ആവശ്യപ്പെട്ടത്. ഉടന്‍ തന്നെ കാര്യം യുവതി ഈസ്റ്റ് പൊലീസ് സ്‌റ്റേഷനില്‍ അറിയിക്കുകയായിരുന്നു.

പൊലീസ് യുവതിയെ ഉപയോഗിച്ച് തന്നെയാണ് യുവാക്കളെ കുരുക്കിയത്. പണം നല്‍കാമെന്ന് പറഞ്ഞ് യുവതിയെക്കൊണ്ട് ഫോണ്‍ ചെയ്യിച്ച് റസ്റ്റ് ഹൗസില്‍ എത്താന്‍ ആവശ്യപ്പെടുകയായിരുന്നു.

മുഖം മറച്ച് ബൈക്കിലാണ് യുവാക്കള്‍ എത്തിയത്. മഫ്ടിയിലുള്ള പൊലീസും യുവതിയ്‌ക്കൊപ്പമുണ്ടായിരുന്നു. യുവതിയോട് പണം ആവശ്യപ്പെടുന്നതിനിടെ ഇവരെ പൊലീസ് പിടികൂടുകയായിരുന്നു.
യുവാക്കളെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും.

English summary
Police arrested a youth and his friend who tried to blackmail ex lover with nude photos. They demanded 2 lakh RS from her, police said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X