കൊട്ടാരക്കരയില്‍ പിള്ളയുടെ മകള്‍ മത്സരിക്കും?
കൊല്ലം: ഇടമലയാര്‍ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മുന്‍മന്ത്രി ആര്‍. ബാലകൃഷ്ണപിള്ളയ്ക്ക് പകരം നിയമസഭാ തിരഞ്ഞെടുപ്പില്‍ മകള്‍ ഉഷാ മോഹന്‍ദാസ് കൊട്ടാരക്കരയില്‍ നിന്നും മത്സരിക്കുമെന്ന് റിപ്പോര്‍ട്ട്.
തിരഞ്ഞെടുപ്പില്‍ കൊട്ടാരക്കരയില്‍ മത്സരിക്കാനായി കച്ചകെട്ടുന്നതിനിടെയാണ് ഇടലയാര്‍ കേസിലെ വിധി വരുകയും പിള്ള അകത്താവുകയും ചെയ്തത്.
ജയിലിലേയ്ക്ക് പോകും മുമ്പ് താനില്ലെങ്കിലും കൊട്ടാരക്കരയിലും പത്തനാപുരത്തും കേരള കോണ്‍ഗ്രസ് - ബി നേതാക്കള്‍ മത്സരിക്കുമെന്ന് പിള്ള പ്രഖ്യാപിച്ചിരുന്നു. ജയിലിലേയ്ക്ക് പോകും മുമ്പ് തന്നെ മകള്‍ ഉഷയെ മത്സരിപ്പിക്കുന്നകാര്യം പിള്ള ചര്‍ച്ച ചെയ്ത് തീരുമാനിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കൊട്ടാരക്കര, പത്തനാപുരം സീറ്റുകള്‍ കേരളാകോണ്‍ഗ്രസുകളുടേതായതിനാല്‍ മകളെ മത്സരിപ്പിക്കുന്നതില്‍ യുഡിഎഫില്‍ നിന്ന് എതിര്‍പ്പുണ്ടാകില്ലെന്ന വിശ്വാസത്തിലാണ് പിള്ള.
പിള്ളയുടെ നീക്കങ്ങളെല്ലാം ഫലവത്തായാല്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അടുത്തടുത്ത രണ്ട് മണ്ഡലങ്ങളില്‍ സഹോദരീസഹോദരന്മാര്‍ മത്സരിക്കുന്നുവെന്ന പ്രാധാന്യം കൊട്ടാരക്കരയ്ക്കും പത്തനാപുരത്തിനും കൈവരും.
2006ല്‍ പിള്ളയെ തറപറ്റിച്ച സിപിഎമ്മിലെ ഐഷാ പോറ്റി തന്നെയാകും ഇത്തവണയും കൊട്ടാരക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെന്ന് സൂചനയുണ്ട്.












Click it and Unblock the Notifications