കോടതി വിധി: മന്‍മോഹന് തിരിച്ചടി

രാജ്യത്ത് അഴിമതികള്‍ തടയേണ്ട വിഭാഗത്തിന്റെ തലവന്റെ നിയമനത്തല്‍ അഴിമതി നടന്നിരിക്കുന്നുവെന്ന വിരോധാഭാസമാണ് കോടതി വിധിയോടെ വ്യക്തമായിരിക്കുന്നത്. നിയമനത്തില്‍ തന്റെ നിലപാട് കറകളഞ്ഞതായിരുന്നുവെന്ന് തെളിയിക്കാന്‍ പ്രധാനമന്ത്രിയ്ക്ക് ഏറെ അധ്വാനിക്കേണ്ടിവരും.
തോമസിന്റെ നിയമനം സംബന്ധിച്ച വിവാദം പോലെതന്നെ പ്രധാനമന്ത്രിയ്‌ക്കെതിരെയുള്ള ആരോപണങ്ങളും വരും ദിവസങ്ങളില്‍ ശക്തിപ്രാപിക്കാനിടയുണ്ട്. സിവിസി നിയമനത്തില്‍ പ്രധാനമന്ത്രിയുടെ ധാര്‍മികതയെ ചോദ്യം ചെയ്യാനുള്ള നീക്കങ്ങള്‍ പ്രിതപക്ഷ പാര്‍ട്ടികള്‍ ഇതികനം തന്നെ തുടങ്ങിക്കഴിഞ്ഞു.
ബിജെപി ഇക്കാര്യത്തില്‍ വിട്ടുവീഴ്ചക്കുണ്ടാവില്ലെന്ന കാര്യം ഉറപ്പാണ്. പാര്‍ട്ടി ഉന്നതാധികാര യോഗത്തിന് ശേഷം ഇക്കാര്യത്തില്‍ ബിജെപി തീരുമാനമെടുക്കുമെന്നാണ് അറിയുന്നത്.
പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും പ്രതിപക്ഷ നേതാവും അടങ്ങുന്ന സമിതിക്കാണ് സിവിസിയെ നിയമിക്കാനുള്ള ശുപാര്‍ശ നടത്താനുള്ള അധികാരമുള്ളത്.
അഴിമതിക്കേസില്‍ പ്രതിയായിരിക്കെ സുപ്രധാന സ്ഥാനത്തേക്ക് തോമസിനെ ശുപാര്‍ശ ചെയ്യുന്നതിനെ ഉന്നതാധികാര യോഗത്തില്‍ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് ചോദ്യം ചെയ്തിരുന്നു. ഇക്കാര്യം അടുത്തിടെ അവര്‍ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
പ്രധാനമന്ത്രിയുടെ കീഴിലുള്ള പേഴ്‌സണല്‍ മന്ത്രാലയം 2000 മുതല്‍ 2005 വരെയുള്ള കാലയളവില്‍ അഞ്ച് തവണ പി ജെ തോമസിനെതിരെ അച്ചടക്ക നടപടികള്‍ തുടങ്ങാന്‍ ശുപാര്‍ശ ചെയ്തിരുന്നു എന്ന വസ്തുതയും ഇവിടെ ശ്രദ്ധേയമാണ്. ഇക്കാര്യമെല്ലാം മറച്ചുവച്ചാണ് പ്രതിപക്ഷ നേതാവിന്റെ എതിര്‍പ്പ് അവഗണിച്ച് തോമസിനെ നിയമിക്കാന്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും രാഷ്ട്രപതിക്ക് ശുപാര്‍ശ ചെയ്തത്.












Click it and Unblock the Notifications