കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യസഭ: ഹേമമാലിനി തിരഞ്ഞെടുക്കപ്പെട്ടു

  • By Lakshmi
Google Oneindia Malayalam News

Hema Malini
ബാംഗ്ലൂര്‍: ബിജെപി അഖിലേന്ത്യാ വൈസ് പ്രസിഡന്റായ നടി ഹേമമാലിനി കര്‍ണാടകയില്‍നിന്നു രാജ്യസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു.

കോണ്‍ഗ്രസിന്റെയും ജനതാദളിന്റെയും (എസ്) പിന്തുണയോടെ സ്വതന്ത്രനായി മല്‍സരിച്ച കന്നഡ എഴുത്തുകാരന്‍ കെ. മരുളസിദ്ധപ്പയെയാണ് അവര്‍ പരാജയപ്പെടുത്തിയത് (10694). 205 വോട്ടുകളില്‍ അഞ്ചെണ്ണം അസാധുവായി.

മുന്‍ കേന്ദ്രമന്ത്രിയും ദള്‍ അംഗവുമായിരുന്ന എം. രാജശേഖര മൂര്‍ത്തിയുടെ മരണത്തെ തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പു നടന്നത്. അടുത്ത വര്‍ഷം ഏപ്രില്‍ വരെയാണു കാലാവധി. ഹേമമാലിനിയുടെ സ്ഥാനാര്‍ഥിത്വത്തെച്ചൊല്ലി പാര്‍ട്ടിക്കുള്ളിലും പുറത്തും പ്രശ്‌നങ്ങളുണ്ടായിരുന്നു. കന്നഡ സംഘടനകള്‍ ഇവരുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ രംഗത്തെത്തുകയും ചെയ്തു.

എന്നാല്‍ താന്‍ അന്യയല്ലെന്നും കര്‍ണാടകത്തിന്റെ ഉന്നമനത്തിനായി എന്നും മുന്‍നിരയിലുണ്ടാകുമെന്നും തിരഞ്ഞെടുപ്പു ഫലം പുറത്തുവന്നശേഷം ഹേമമാലിനി പറഞ്ഞു. ഞാന്‍ ബിജെപി പ്രവര്‍ത്തകയാണ്. ഒരുകലാകാരിയെന്ന നിലയില്‍ രാജ്യത്തിന്റെ പലഭാഗത്തും പോയിട്ടുണ്ട്. എല്ലാവരും സ്‌നേഹത്തോടെ മാത്രമേ പെരുമാറിയിട്ടുള്ളു. അങ്ങനെയുള്ള ഞാന്‍ എങ്ങനെ മറുനാട്ടുകാരിയാകും- അവര്‍ ചോദിച്ചു.

English summary
Actor Hema Malini, fielded by the Bharatiya Janata Party for the by-election to the Rajya Sabha from Karnataka, won on Thursday by an unexpected margin of 12 votes against her rival K. Marulasiddappa.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X