കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഎസിന്റെ കാര്യം കേരളത്തില്‍ തീരുമാനിക്കും

  • By Lakshmi
Google Oneindia Malayalam News

VS Achuthanadan
ദില്ലി: രാഷ്ട്രീയകേരളം ഉറ്റുനോക്കിയിരിക്കുകയായിരുന്നു വരുന്ന തിരഞ്ഞെടുപ്പില്‍ വിഎസ് അച്യുതാനന്ദന്‍ താരമാകുമോയെന്നകാര്യമറിയാന്‍. എന്നാല്‍ ഈ ആകാംഷയ്ക്ക് വിരാമമിടാതെ ഇക്കാര്യത്തിലുള്ള തീരുമാനം കേന്ദ്രകമ്മിറ്റി സംസ്ഥാന നേതൃത്വത്തിന് വിട്ടു. പാര്‍ട്ടി നിയമപ്രകാരം പതിവായി നടക്കാറുള്ളതുപോലെ തന്നെ കാര്യങ്ങള്‍ നടക്കട്ടെയെന്ന നിലപാടിലാണ് കേന്ദ്രനേതൃത്വം.

ഇതോടെ സ്ഥാനാര്‍ത്ഥിയാവുകയെന്ന വിഎസിന്റെ ലക്ഷ്യം കൂടുതല്‍ പ്രശ്നങ്ങള്‍ക്ക് വഴിവയ്ക്കുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. സംസ്ഥാനഘടകമാണ് തീരുമാനമെടുക്കേണ്ടതെന്നതിനാല്‍ ഇക്കാര്യത്തില്‍ ഒറ്റക്കെട്ടായ ഔദ്യോഗികപക്ഷത്തെ വിഎസിന് നേരിടേണ്ടി വരും.

വിഎസിന്റെ കാര്യത്തിലും തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ആരു നയിക്കണമെന്നകാര്യത്തിലും തീരുമാനമെടുക്കാനുമായി അടുത്ത ദിവസങ്ങളില്‍ സംസ്ഥാനത്ത് ചേരുന്ന സംസ്ഥാന കമ്മിറ്റി, സെക്രട്ടേറിയറ്റ് യോഗങ്ങളില്‍ സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പങ്കെടുക്കും.

വിഎസിന്റെ സ്ഥാനാര്‍ത്ഥിത്വകാര്യത്തില്‍ നേരത്തേ തീരുമാനമെടുത്ത് പ്രശ്‌നംവരുത്തിവെയ്‌ക്കേണ്ടെന്ന നിലപാടിലാണ് കേന്ദ്രകമ്മിറ്റി തീരുമാനം സംസ്ഥാന ഘടകത്തിന് വിട്ടതെന്നാണ് സൂചന. ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണെന്നും അതിനുശേഷമേ തീരുമാനമുണ്ടാകൂ എന്നും കേന്ദ്രനേതാക്കള്‍ വ്യക്തമാക്കി.

തീരുമാനം സംസ്ഥാന ഘടകമായിരിക്കുമെന്നും പാര്‍ട്ടിയില്‍ പൂര്‍ണവിശ്വാസമുണ്ടെന്നും തീരുമാനം വരുമ്പോള്‍ സ്ഥാനാര്‍ത്ഥിത്വകാര്യം അറിയാമെന്നും വിഎസ് അച്യുതാനന്ദന്‍ പ്രതികരിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലേതുപോലെ കാര്യങ്ങള്‍ കലങ്ങിമറിയുമോയെന്നാണ് ഇനി രാഷ്ട്രീയലോകത്തിന്റെ ഉറ്റുനോട്ടം.

ഇത്തവണ വിഎസ് ആവശ്യപ്പെടാതെ തന്നെ അദ്ദേഹത്തിന് സ്ഥാനാര്‍ത്ഥിത്വം നല്‍കേണ്ട അവസ്ഥയിലാണ് സിപിഎം നേതൃത്വം കേരളത്തിലെ രാഷ്ട്രീയപരിതസ്ഥിതിയും അഴിമതിക്കറ പുരളാത്ത വിഎസിന്റെ വ്യക്തിത്വവുമാണ് പാര്‍ട്ടിയെ ഇതിന് നിര്‍ബ്ബന്ധിതമാക്കുന്നത്. അതേസമയം വിഎസ് മത്സരിക്കുകയാണെങ്കില്‍ പിണറായിയെയും സ്ഥാനാര്‍ഥിയാക്കണമെന്ന ആവശ്യം ഇതിനകം തന്നെ ഉയര്‍ന്നുകഴിഞ്ഞിട്ടുണ്ട്.

English summary
A decision on fielding VS Achuthanandan, Kerala Chief Minister for the upcoming Assembly elections on April 13, would be taken by the CPM State committee. The decision regarding this was taken at the Polit Buro, which followed the Central committee meeting. Prakash Karat, general secretary and S Ramakrishna Pillai would be participating in the state committee and secretariat meetings, which would discuss the matter.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X