കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മത്സരിക്കാന്‍ വിഎസോ? പിണറായിയോ?

  • By Lakshmi
Google Oneindia Malayalam News

VS Achuthanadan
ദില്ലി: മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ മുന്നില്‍നിന്നു നയിക്കുമോയെന്നകാര്യം ശനിയാഴ്ച വ്യക്തമാകും. വി.എസിന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് ശനിയാഴ്ച ചേരുന്ന സിപിഎം പോളിറ്റ്ബ്യൂറോ തീരുമാനമെടുത്ത് കേന്ദ്ര കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്യും.

കേരളത്തില്‍ മത്സരിക്കേണ്ട കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ ആരൊക്കെയെന്നതിനെപ്പറ്റി വെള്ളിയാഴ്ച പ്രാഥമിക ചര്‍ച്ച നടന്നെങ്കിലും അന്തിമ തീരുമാനമായില്ല. വി.എസ്. മത്സരിക്കുകയാണെങ്കില്‍ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനെയും മത്സരിപ്പിക്കണമെന്ന് ഒരു വിഭാഗം ആവശ്യം ഉയര്‍ത്തിയിട്ടുണ്ട്.

പക്ഷേ പിണറായി മത്സരരംഗത്തുണ്ടാകില്ലെന്നാണ് സൂചന. വി.എസിന്റെ സ്ഥാനാര്‍ഥിത്വത്തിനു പൊതുവേ അനുകൂലമായ അന്തരീക്ഷമാണ് വെള്ളിയാഴ്ചത്തെ യോഗത്തില്‍ ഉണ്ടായതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

വെള്ളിയാഴ്ച ആരംഭിച്ച കേന്ദ്ര കമ്മിറ്റി യോഗത്തില്‍ വി.എസ്, പിണറായി എന്നിവര്‍ക്കു പുറമെ പി.ബി അംഗവും ആഭ്യന്തരമന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്‍, വൈക്കം വിശ്വന്‍ തുടങ്ങിയവരും പങ്കെടുക്കുന്നുണ്ട്.

വിഎസിനെ മാറ്റിനിര്‍ത്തിക്കൊണ്ട് തെരഞ്ഞെടുപ്പിനെ നേരിടുകയെന്നത് കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യത്തില്‍ ബുദ്ധിയാവുകയില്ലെന്ന് സിപിഎമ്മിന് ഏറെക്കുറെ വ്യക്തമാണ്. കേരളത്തില്‍ നിന്നും കേന്ദ്രകമ്മിറ്റിയിലുള്ള അംഗങ്ങള്‍ ഭൂരിഭാഗവും വിഎസ് വിരുദ്ധ ചേരിയില്‍ നിന്നുള്ളവരാണ്.

ഇവര്‍ വിഎസിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ തുറന്നെതിര്‍ത്താല്‍ അദ്ദേഹത്തിന്റെ കാര്യം ബുദ്ധിമുട്ടിലാകും. സംസ്ഥാനത്ത് ഇപ്പോഴുള്ള രാഷ്ട്രീയ സാഹചര്യം മുതലെടുക്കാന്‍ വി.എസിനെ മുന്നില്‍ നിര്‍ത്താന്‍ കേന്ദ്രനേതൃത്വം പ്രഖ്യാപിച്ചാല്‍ ഇത്തവണയും തിരഞ്ഞെടുപ്പിലെ താരം വിഎസ് തന്നെയാകും.

English summary
CPM national leadership is expected to come out with a final decision regarding fielding Chief Minister VS Achuthanandan for the Assembly Elections.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X