കോണ്‍ഗ്രസ് നിലപാട് അത്ഭുതപ്പെടുത്തി: കരുണാനിധി

ഡിഎംകെയെ എങ്ങനെയെങ്കിലും മുന്നണിയില്‍ നിന്നും പുറത്താക്കണമെന്ന് ആഗ്രഹമുള്ളതിനാലാണ് അവര്‍ 63 സീറ്റ് ചോദിക്കുന്നതെന്നും കരുണാനിധി ആരോപിച്ചു.
യു പി എ മന്ത്രിസഭയില്‍ നിന്ന് തങ്ങളുടെ മന്ത്രിമാരെ പിന്‍വലിക്കുന്നതിനുള്ള പ്രമേയം ശനിയാഴ്ച ഡി എം കെ അംഗീകരിച്ചിരുന്നു. ഇനി അപമാനം സഹിച്ച് കോണ്‍ഗ്രസുമായുള്ള സഖ്യം തുടരേണ്ടതില്ലെന്ന നിലപാടാണ് ഡി എം കെ സ്വീകരിച്ചത്. എന്നാല്‍ യുപിഎ സര്‍ക്കാറിന് പ്രശ്‌നാധിഷ്ഠിത പിന്തുണ തുടരാന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്.
അതായത് 18 എം പിമാരുടെ പിന്തുണ പിന്‍വലിക്കാനുള്ള കടുത്ത നീക്കം ഡിഎംകെയുടെ ഭാഗത്തുനിന്നും തല്‍ക്കാലമുണ്ടാകില്ലെ.
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ 90 സീറ്റുകളും അധികാരം പങ്കിടാനുള്ള കരാറുമായിരുന്നു കോണ്‍ഗ്രസ് ആദ്യം ചോദിച്ചത്. പിന്നീട് അത് 60 സീറ്റുകളായി ചുരുക്കി. ഡി എം കെ നേതൃത്വവും കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദും തമ്മിലുള്ള ചര്‍ച്ചയില്‍ 60 സീറ്റെന്ന ധാരണ അംഗീകരിക്കപ്പെടുകയും ചെയ്തു.
എന്നാല്‍ പിന്നീട് ആസാദ് നിലപാട് മാറ്റുകയും 63 സീറ്റ് ആവശ്യപ്പെടുകയും ചെയ്തു.ഇക്കാര്യത്തില്‍ നടന്ന ചര്‍ച്ചകളൊന്നും ലക്ഷ്യം കാണാതെ വന്നപ്പോള്‍ യുപിഎയില്‍ തുടരേണ്ടതില്ലെന്ന് ഡിഎംകെ തീരുമാനിക്കുകയായിരുന്നു.
ഇതിനിടെ കോണ്‍ഗ്രസിന് ജയലളിത ചില വാഗ്ദാനങ്ങള്‍ നടത്തിക്കഴിഞ്ഞതായി വാര്‍ത്തകളുണ്ട്. എന്തായാലും ഏഴുവര്‍ഷമായുള്ള കോണ്‍ഗ്രസ്- ഡിഎംകെ ബന്ധത്തിലെ വിള്ളല്‍ ഇനി ആരാകും പ്രയോജനപ്പെടുത്തുകയെന്നകാര്യം തിരിച്ചറിയാന്‍ കലങ്ങിമറിഞ്ഞിരിക്കുന്ന തമഴ്‌നാട് രാഷ്ട്രീയം തെളിയുന്നതുവരെ കാത്തിരിക്കേണ്ടിവരും.












Click it and Unblock the Notifications