കോണ്‍ഗ്രസിന് 63 സീറ്റ്; ഡിഎംകെ മെരുങ്ങി
ദില്ലി: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 63 സീറ്റ് വിട്ടുകൊടുക്കാന്‍ ഡിഎംകെ സമ്മതിച്ചതോടെ യുപിഎ മുന്നണിയിലെ രാഷ്ട്രീയ പ്രതിസന്ധിയ്ക്ക് വിരാമമായി. 60 സീറ്റിലേറെ നല്‍കാനാവില്ലെന്നു ഡിഎംകെയും വിട്ടുവീഴ്ചയില്ലെന്നു കോണ്‍ഗ്രസും പ്രഖ്യാപിച്ചതോടെ ശനിയാഴ്ചയാണു പ്രതിസന്ധി രൂപപ്പെട്ടത്.
ഒത്തുതീര്‍പ്പിനെത്തുടര്‍ന്ന് കോണ്‍ഗ്രസിന് അധികമായി നല്‍കേണ്ടി വരുന്ന മൂന്നു സീറ്റുകള്‍ ലഭ്യമാക്കാന്‍ ഡിഎംകെയും പിഎംകെയും മുസ്ലിംലീഗും ഓരോ സീറ്റുകള്‍ വിട്ടുകൊടുക്കും.
ചൊവ്വാഴ്ച ചെന്നൈയില്‍ ഡിഎംകെ അധ്യക്ഷന്‍ എം. കരുണാനിധിയും എഐസിസി ജനറല്‍ സെക്രട്ടറി ഗുലാം നബി ആസാദും നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് ഒത്തുതീര്‍പ്പു വ്യവസ്ഥ പ്രഖ്യാപിച്ചത്.
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റക്കെട്ടായി മത്സരിക്കുമെന്ന് ഇരുകക്ഷികളും പ്രഖ്യാപിച്ചു. കേന്ദ്ര സര്‍ക്കാരില്‍ നിന്നു മന്ത്രിമാരെ പിന്‍വലിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍മാറിയതായി ഡിഎംകെയും അറിയിച്ചു.
അതേസമയം, മണ്ഡലങ്ങള്‍ നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യം കോണ്‍ഗ്രസിനു നല്‍കിയിട്ടില്ലെന്നു ഡിഎംകെ വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications