Get Updates
Get notified of breaking news, exclusive insights, and must-see stories!

പാലക്കാട്, ആലപ്പുഴ പട്ടികകളില്‍ വിഎസ് ഇല്ല

VS Achuthanadan
തിരുവനന്തപുരം: പാലക്കാട്, ആലപ്പുഴ ജില്ലകളിലേയ്ക്ക് ശുപാര്‍ശ ചെയ്ത സിപിഎം സ്ഥാനാര്‍ത്ഥികളുടെ പട്ടികയില്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ പേരില്ല. ഇതോടെ തിരഞ്ഞെടുപ്പില്‍ വിഎസിന്റെ സാധ്യത അല്‍പം മങ്ങിയെങ്കിലും അദ്ദേഹത്തിന്റെ സിറ്റിങ് സീറ്റായ മലമ്പുഴയിലെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാക്കത്തത് വീണ്ടും പ്രതീക്ഷ നല്‍കുകയാണ്.

ഇതിനിടെ വയനാട്, കാസര്‍കോട്, പത്തനം തിട്ട ജില്ലാ കമ്മിറ്റികല്‍ വിഎസിനെ മത്സരിപ്പിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്. അതേസമയം വിഎസിനെ സ്ഥാനാര്‍ത്ഥിയാക്കേണ്ടെന്ന നിലപാടിലാണ് കണ്ണൂര്‍ ജില്ലാ നേതൃത്വം.

ആലപ്പുഴയില്‍ വിഎസിനെ സ്ഥാനാര്‍ത്ഥിയാക്കിയേയ്ക്കുമെന്ന് നേരത്തേ സൂചനയുണ്ടായിരുന്നു. എന്നാല്‍ ജില്ലിയിലെ ഒന്‍പത് മണ്ഡലങ്ങളില്‍ ആറിടത്താണ് സിപിഎം മത്സരിക്കുക. വിഎസ് കുട്ടനാട്ടില്‍ മത്സരിച്ചേയ്ക്കുമെന്നായിരുന്നു സൂചന.

എന്നാല്‍ കുട്ടനാട് സീറ്റ് എന്‍സിപിയ്ക്ക് നീക്കിവച്ചിരിക്കുകയാണ്. എന്‍സിപിയുടെ തോമസ് ചാണ്ടി ഇവിടെ മത്സരിക്കുന്നില്ലെങ്കില്‍ പിന്നീട് സിപിഎം സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കും. മന്ത്രിമാരായ തോമസ് ഐസക്, ജി സുധാകരന്‍ എന്നിവര്‍ ആലപ്പുഴ ജില്ലയിലെ പട്ടികയിലുണ്ട്.

ജില്ലയിലെ പാര്‍ട്ടിസ്ഥാനാര്‍ഥികളുടെ പേര് നിര്‍ദേശിക്കാന്‍ വ്യാഴാഴ്ച യോഗം ചേര്‍ന്ന സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് മലമ്പുഴ ഒഴികെയുള്ള സീറ്റുകളിലെ സ്ഥാനാര്‍ഥികളെയാണ് നിര്‍ദേശിച്ചത്. മലമ്പുഴയിലെ പാര്‍ട്ടിസ്ഥാനാര്‍ഥിയെ സിപിഎം സംസ്ഥാന സമിതി നിശ്ചയിക്കട്ടേയെന്നാണ് സെക്രട്ടേറിയറ്റിന്റെ നിലപാട്.

എന്നാല്‍ വി.എസിന്റെ പേര് മലമ്പുഴയിലെ സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഉള്‍പ്പെടുത്താത്ത പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റിന്റെ നിലപാടിനെതിരെ പാലക്കാട് ജില്ലാ കമ്മിറ്റിതന്നെ രംഗത്തെത്തെത്തിയിട്ടുണ്ട്.
ജില്ലാ സെക്രട്ടേറിയറ്റിന്റെ നിലപാടിനെതിരെ ജില്ലാ കമ്മിറ്റി രംഗത്തുവന്നത് സി. പി. എം. സംസ്ഥാന നേതൃത്വത്തിന് തിരിച്ചടിയാണ്.

ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിനു പിന്നാലെ ചേര്‍ന്ന ജില്ലാ കമ്മിറ്റിയില്‍ ഭൂരിപക്ഷം അംഗങ്ങളും വി. എസിന്സ്ഥാനാര്‍ത്ഥിത്വം നല്‍കണമെന്ന് ആവശ്യപ്പെട്ടു. പിണറായി പക്ഷത്തെ പ്രമുഖരായ ചില അംഗങ്ങളും വി. എസിനുവേണ്ടി വാദിച്ചു.

സിപിഎമ്മിന്റെ ഉറച്ച കോട്ടയും മുഖ്യമന്ത്രി വി. എസിന്റെ മണ്ഡലവുമായ മലമ്പുഴയില്‍ സ്ഥാനാര്‍ഥിയെ നിര്‍ദേശിക്കാന്‍ പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റ് തയ്യാറാകാത്തത് സി.പി.എം. സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണെന്നാണ് സൂചന.

അതേസമയം വി.എസ് മത്സരിക്കുമെന്ന് ശക്തമായ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്ന കോന്നി സീറ്റ് സിപി ഐക്ക് കൈറാന്‍ സിപിഎം സംസ്ഥാന നേതൃത്വം തീരുമാനിച്ചതില്‍ പ്രതിഷേധിച്ച് സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി പ്രമേയം പാസാക്കി.

കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ശുപാര്‍ശയില്‍ പൊളിറ്റ്ബ്യൂറോ അംഗമായ കോടിയേരി ബാലകൃഷ്ണന്റെയും പിണറായി വിജയന്റെ പേരുകളും ശുപാര്‍ശ ചെയ്തിട്ടില്ല. .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+